0%

Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]

Author : Kambikathakal Read All Parts 726

പുകഞ്ഞു ഷോപ്പിൽ ഇരിക്കുമ്പോൾ ആണ് ആ കോൾ വന്നത്... അച്ഛൻ ആയിരുന്നു...

മോനെ മായക്കു് വേദന തുടങ്ങി ആശുപത്രിയിൽ ആണ് ഞങൾ.. നീ വേഗം വാ...

എന്റെ ഹൃദയ താളം പെരുമ്പറ കൊട്ടും പോലെ മുഴങ്ങി...

ഞാൻ മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു...

കഴിയുന്നതും വേഗത്തിൽ ഞാൻ ബൈക്ക് ഓടിച്ചു.....

സിഗ്നലിൽ ചുവപ്പ് തെളിയുന്നതിന് മുൻപ് അപ്പുറത്തെതാം എന്ന എന്റെ ആത്മ വിശ്വാസം തെറ്റി...

വലതു വശത്ത് നിന്നും പാഞ്ഞു വന്ന ലോറിയുടെ ഹോണടി ശബ്ദം എന്റെ കാതിൽ തുളഞ്ഞു കേട്ടു....

എപ്പോളോ കണ്ണ് തുറന്നപ്പോൾ ഞാൻ കാണുന്നത് ടാറിട്ട റോഡിൽ എന്നിൽ നിന്നും ഒലിച്ചിറങ്ങുന്ന ചുടുചോരയാണ്...

മിഴികൾ താനേ അടഞ്ഞു................

കൺമുന്നിൽ ഇതുവരെ ഉള്ള ജീവിതം ഒരു തിരശ്ശീലയിൽ എന്ന പോലെ കടന്നു പോയി... ഓരോ മുഖങ്ങളും വ്യക്തം.... എന്റെ കുഞ്ഞിന്റെ ഒഴിച്ച്.....

അന്ന് ആ വീട്ട് മുറ്റത്തേക്ക് വന്നു നിന്നത് രണ്ടു ആംബുലൻസ് ആയിരുന്നു....

മുഴങ്ങി കേട്ട നിലവിളികൾക്കുള്ളിൽ എവിടെയോ ഒരു കുഞ്ഞു ശബ്ദവും........

പ്രണയത്തിന് മരണമില്ല.... പ്രണയിക്കുന്നവർക്ക്....????

അവസാന തരി മണ്ണ് മേലേക്ക് വന്നു വീഴുമ്പോഴും ആ കുഴിയിൽ അവർ ഒന്നിച്ചായിരുന്നു........

ഒന്നിച്ചായിരുന്നു....

നീയും♥️ഞാനും

By Rahul Krishnan M

അസാധാരണമായി ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു കഥ... പക്ഷേ... ഇതും ജീവിതമാണ്.....

💬 Comments

View all comments