0%

Chapter Title : പരിണയ സിദ്ധാന്തം 2 [അണലി]

Author : അണലി Read All Parts 1.7K

ഞാൻ അത് പറഞ്ഞെങ്കിലും, ഒരു അത്യാവിശം വന്നാൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടല്ലോ എന്ന് തോന്നി.... അവളുടെ വള അല്ല... എന്റെ മാല. ? എങ്കിലും ഈ പെണ്ണ് ഇത് എങ്ങനെ അറിഞ്ഞു.... ?

ഞങ്ങളു വീട്ടിൽ ചെന്നു ഒന്നും മിണ്ടാതെ അകത്തു കേറി...

'ക്ലാസ്സ്‌ കഴിഞ്ഞോ? ' മരിയ ചേച്ചി ആണ്... എന്തൊക്കെ അറിയണം ഈ സാധനത്തിനു ?

'ഇല്ലാ... നേരത്തെ പോന്നു '

' ചോറ് എടുക്കാം '?

'വേണ്ടാ കഴിച്ചു ' ഞാൻ അതും പറഞ്ഞു സ്റ്റെപ് കേറി റൂമിൽ ചെന്നു.

ശ്രുതി ഞാൻ അകത്തു കേറിയപ്പോൾ, ഡോർ ലോക്ക് ചെയ്തു.. ഇനി എന്നെ പീഡിപ്പിക്കാൻ വെല്ലോം ആണോ? ?

അല്ലാരുന്നു ? അവൾക്ക് ഡ്രസ്സ്‌ മാറാൻ ആണ്.. നോക്കി നിന്നാൽ ചീപ്പ്‌ ആകുമോ? ആർട്ടിസ്റ് ബേബി ചീപ്പ്‌ അല്ലാ.. ഞാൻ വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ എടുത്തു ബാത്റൂമിൽ പോയി കേറി ?

തിരിച്ചു വന്നപ്പോൾ അവൾ ഡ്രസ്സ്‌ എക്കെ മാറി രാവിലെ ഇട്ട നൈറ്റി ആണ് വേഷം.. ബെഡിന്റെ ഒരു മുലയിൽ തലക്കു കൈ വെച്ചു പെണ്ണ് കരയുന്നുണ്ട്..

സമാധാനിപ്പിച്ചാലോ? ? മേത്തു തൊട്ടാൽ അടി കിട്ടുമോ? അല്ലാ ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ....

ഞാൻ അടുത്ത് പോയി ഇരുന്നു.. റിയാക്ഷൻ ഒന്നും ഇല്ലാ... പതിയെ ഞാൻ അവളുടെ തോളിൽ കൈ വെച്ചു..

എന്നെ ഒന്ന് നോക്കി... നിർവികാരമായ നോട്ടം ? ഇതിപ്പോൾ കൈ വെച്ചത് സീൻ ആയോ കർത്താവെ..

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്റെ തോളിൽ തല

💬 Comments

View all comments