0%

Chapter Title : പടയൊരുക്കം 5 [ അൻസിയ ]

Author : അൻസിയ Read All Parts 4.8K

പറയാം..... അതിന് മുമ്പ് നാളെ മാമാനെ കൊണ്ട് റൂട്ട് ക്ലിയർ ചെയ്യിക്കണം നാളെ..... എല്ലാം ഉറപ്പിച്ച് ഷമി ബെഡിലേക്ക് വീണു........ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോ അവൾ ഉമ്മാട് നാളെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞു ശരിയാക്കി......

സുനി നാട്ടിലുള്ള തന്റെ സുഹൃത്തും ടാക്സി ഡ്രൈവറുമായ അശോകനെ വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കി... വീട്ടിലും നാട്ടിലും ആരും അറിയണ്ട നമ്മൾ നേരെ പോകുന്നത് മൂന്നാർ ആണെന്ന് സുനി പറഞ്ഞു.... സുനിയേക്കാളും മൂന്ന് വയസ്സ് കുറവുള്ള അശോകൻ പേര് തന്നെ ആയിരുന്നു വിളിച്ചിരുന്നത്... അത്രയ്ക്ക് കമ്പനി ആയിരുന്നു അവർ തമ്മിൽ....

"ഡാ സുനി ഏതായാലും ഒരു ദിവസം അവിടെ നിൽക്കേണ്ടതല്ലേ.. നീ വരുമ്പോ രണ്ട് കുപ്പി കൊണ്ട് വാ... അതും അടിച്ച് ആ തണുപ്പത്ത് ഇരിക്കമല്ലോ...."

"അതൊക്കെ ഞാൻ കൊണ്ടുവരാം നീ അവളെയും എടുത്ത് വന്ന മതി...."

"ഞാനൊരു ആറ് മണിക്ക് അവിടെ എത്തിക്കോളാം...."

"അത് മതി.... അവളുടെ നമ്പർ ഞാൻ വാട്സ് ആപ്പിൽ വിട്ട് തരാം... ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാലോ...."

"ഓ... ആവട്ടെ. ....."

"പിന്നെ ഡാ നിനക്ക് എന്താ വേണ്ടത് അത് ചോദിക്കാൻ മറന്നു....""

" ഒരു മൊബൈൽ വാങ്ങാൻ പറ്റുമോ...??

"അതിനെന്താ .... ഞാൻ വാങ്ങി വരാം..."

"ശരി..."

"ഓക്കേ ഡാ...."

ഇതിന് മുമ്പ് പല കൊള്ളരുതായ്മയും അവർ ഒരുമിച്ച് ചെയ്തിട്ടുണ്ടെങ്കിലും ഇത് പോലെ ഒന്ന് ആദ്യമായിരുന്നു... വരുന്നത് വീട്ടിൽ പോലും അറിയാതെ നേരെ പോകുന്നത് മൂന്നാർ... എന്തായാലും ഇക്കുറി സുനിയുടെ വലയിൽ കുടുങ്ങിയ മീൻ വമ്പൻ സ്രാവ് തന്നെ എന്ന കാര്യം അശോകൻ ഉറപ്പിച്ചു........

💬 Comments

View all comments