Chapter Title : പടയൊരുക്കം 7 [ അൻസിയ ]
നിക്കുന്നു... ഫോൺ അവിടെ വെച്ച് അവൾ പോയി വാതിൽ തുറന്നു..... കയ്യിലിരുന്ന ഭക്ഷണ പൊതി അവൾക്ക് നേരെ നീട്ടി അയാൾ പറഞ്ഞു....
"ഇത് കഴിക്ക്.... നല്ല വിശപ്പ് കാണും..."
"അവരുടെ വല്ല വിവരവും....???
"രക്ഷപ്പെടും കുറച്ച് കിടക്കേണ്ടി വരും....."
ആ വാക്കുകൾ അവൾക്ക് വല്ലാത്ത ആശ്വാസം നൽകി.....
"എന്നെ കുറിച്ച് വല്ലതും പറയുന്നത് കേട്ടോ....??
"ഇങ്ങനെ ഒരാളുള്ളത് പോലും അറിയില്ല.... പോലീസ് ഇപ്പോഴാണ് വന്നത് കണ്ടു നിന്നവരോട് ചോദിക്കുന്ന കൂട്ടത്തിൽ എന്നോടും പലതും ചോദിച്ചു ആരും നിന്നെ കുറിച്ച് പറഞ്ഞിട്ടില്ല...... ഇനി അവർക്ക് ബോധം വന്നാൽ നിന്റെ പേര് പറയാതിരുന്നാൽ മതി....."
"ചേട്ടന് അവരെ കാണാൻ പറ്റുമോ....??
"ഹോസ്പിറ്റലിൽ എത്തിച്ച് എന്ന പേരും പറഞ് കാണാം...."
"അവരോട് പറയുമോ എന്റെ കാര്യങ്ങൾ.....???
"ഇത്രയെല്ലാം റിസ്ക് എടുത്തിട്ട് എനിക്കെന്താ കാര്യം...."
"പൈസ നിങ്ങൾ ചോദിക്കുന്നത് തരാം..."
ഒന്നിരുത്തി അവളെ നോക്കി അയാൾ സമ്മതിച്ചു.....
"ഇപ്പൊ കുളിക്കാൻ പറ്റുമോ....??
"നാല് മണി കഴിയട്ടെ.... പോകാം...."
ഷമി അയാൾ കൊണ്ടുവന്നു കൊടുത്ത ഭക്ഷണ പൊതി നിവർത്തി വെച്ച് കഴിക്കാൻ തുടങ്ങി.......
____________________
മൂന്ന് മണി ആയപ്പോൾ അനു ഷമിയുടെ മാമാടെ കയ്യിൽ നിന്നും വാങ്ങിയ നമ്പറിലേക്ക് വിളിച്ചു കുറച്ചു പേടി ഉണ്ടായിരുന്നെങ്കിലും അവൾ കാര്യങ്ങൾ അറിയാൻ തന്നെ തീരുമാനിച്ചു.... അപ്പുറത്ത് ഒരു സ്ത്രീയുടെ ശബ്ദം കേട്ടതും അനു
"ഷമിയുടെ ഉമ്മ അല്ലെ....?? എന്ന് ചോദിച്ചു...
"അതെ ആരാ.....??
"ഷമി ഇല്ലേ അവിടെ ..... ഞാൻ അവളുടെ ഫ്രണ്ടാണ്.... ഷമിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്...."
"മോള് വീട്ടിൽ ഉണ്ടല്ലോ.....ഫോൺ ഓഫാകാൻ വഴിയില്ല
💬 Comments
View all comments