Chapter Title : പടയൊരുക്കം 7 [ അൻസിയ ]
കണ്ടവൾ എടുക്കണോ എന്ന് ശങ്കിച്ചു ... ചിലപ്പോ സുനിയേട്ടൻ ആകുമോ എന്ന് കരുതി അവൾ ഫോണെടുത്തു.......അങ്ങേ തലക്കൽ നിന്നും പറഞ്ഞത് കേട്ട് അവൾ ചാടി എണീറ്റു.....
വാവിട്ട് കരയുന്ന മകളോട് കാര്യം ചോദിച്ചപ്പോൾ പോലീസ് ആണ് വിളിച്ചെതെന്നും ഏട്ടന് ഏതോ ഹോസ്പിറ്റലിൽ ഉണ്ടെന്നും അവൾ പറഞ്ഞു.... മകനോട് പൊതുവെ ഇഷ്ട്ടത്തിൽ അല്ലായിരുന്ന ചന്ദ്രന് അവനൊരു അപകടം പറ്റിയെന്ന് അറിഞ്ഞപ്പോൾ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി..... നീ കരയണ്ട നമുക്കിപ്പോൾ തന്നെ അങ്ങോട്ട് പോകാം നീ വേഗം റെഡി ആക് എന്ന് പറഞ് അയാൾ വസ്ത്രങ്ങൾ വാരിയുടുത്ത് പുറത്തേക്ക് പോയി..... അച്ഛൻ പോയതും അനു കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി....
ഒന്ന് മയങ്ങി എണീറ്റ ഷമിക്ക് വലതു കൈ തോൾ നല്ല വേദന എടുക്കുന്നത് പോലെ തോന്നി.... താൻ സുനിയേട്ടന്റെ മടിയിൽ കിടന്നത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് അല്ലങ്കിൽ അവരുടെ കൂടെ ഹോസ്പിറ്റലിൽ കിടക്കുന്നുണ്ടാകും.... അനുചേച്ചി അറിഞ്ഞു കാണുമോ ഇപ്പൊ.... അറിഞ്ഞാൽ ഉടനെ അവർ ഇങ്ങോട്ട് പുറപ്പെടും തന്നെ ഇവിടെ വെച്ചങ്ങാനും കാണുമോ അവർ..... പുലർച്ചക്ക് വല്ല ബസ്സും ഉണ്ടോ എന്ന് അയാളോട് ചോദിക്കണം ... മൊബൈൽ എടുത്ത് സാമയം നോക്കി അഞ്ച് ആകുന്നു അയാളെ ഇപ്പോഴും കാണാൻ ഇല്ലല്ലോ.... ഒന്ന് കുളിച്ചാലാണ് വേദന മാറുകയുള്ളു... അതിന് എവിടെന്നു വെച്ചാ.... ഇവിടെ ഒരു ബാത്രൂം പോലും കാണാൻ ഇല്ല.... പത്ത് പത്തു മിനിറ്റ് കഴിഞ്ഞു കാണും ആ ഇടുങ്ങിയ വഴിയിലൂടെ ആരോ വരുന്നത് അവൾ കണ്ടു.... അടുത്തെത്തിയതും അയാൾ തന്നെ എന്ന് മനസ്സിൽ പറഞ് അവൾ ചെന്ന് വാതിൽ തുറന്നു......
"നല്ലോം ഉറങ്ങിയ മട്ടുണ്ടല്ലോ....??
"ഹ്മ്... നല്ല താണുപ്പിവിടെ..."
"ഇതൊന്നും അല്ല.... അപ്പൊ എങ്ങനെയാ കുളിക്കാൻ പറ്റുമോ....??
"കുളിക്കണം എന്തെ....??
"മല വെള്ളമാണ് ഒടുക്കത്തെ തണുപ്പ് ആയിരിക്കും...."
"എന്തായലും കുഴപ്പമില്ല .."
അവളെ നോക്കി ചിരിച്ചു കൊണ്ടയാൾ അകത്തേക്ക് കയറി കയ്യിലുണ്ടായിരുന്ന സഞ്ചി നിലത്ത് വെച്ച് അതിൽ നിന്നും ഒരു കുപ്പി എടുത്തു ... കണ്ടപ്പോൾ തന്നെ കള്ള് ആണെന്ന് അവൾക്ക് മനസ്സിലായി ....
"ഈ തണുപ്പത്ത് ഇതില്ലതെ പറ്റില്ല.....
💬 Comments
View all comments