Chapter Title : പത്മ 1 [Kalyani]
അമ്മയെയും കൊണ്ട് കാറിൽ പോയത് ബാല്യകാല സുഹൃത്ത് മസൂദ് ആയിരുന്നു. രവിയുടെ വീട്ടുകാർക്ക് പത്മയെ ബോധിച്ചു. രവിയുടെ നമ്പർ കൊടുത്തു.
സമയം പോലെ അവനെ ഒന്ന് വിളിക്കാനും അവർ പറഞ്ഞു. ഈ സമയം രവിയുടെ നിർദ്ദേശപ്രകാരം മസൂദ് പെണ്ണിന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള കവലയിലെ കടയിൽ ചായ കുടിക്കാൻ കേറി, ലക്ഷ്യം പെണ്ണിനെ പറ്റി ഒന്ന് വെറുതെ അറിയുക എന്നുള്ളതാണ്. പ്രായമായ ഒരു ചേട്ടന്റെ കടയിൽ ആണ് മസൂദ് കയറിയത്. ഏകദേശം ഒരു 55 വയസ്സ് പ്രായം വരുന്ന ഒരാൾ.
ചായ കുടിക്കുമ്പോൾ കടയിലെ തിരക്ക് ഒന്ന് കുറഞ്ഞു എന്ന് മനസ്സിലാക്കിയിട്ട് മസൂദ് കാര്യം അവതരിപ്പിച്ചു. " നിങ്ങൾ എവിടുന്ന് ഉള്ളവരും ആയാലും ശരി.. ആ ബന്ധം അത്ര നല്ലതാകും എന്ന് തോന്നുന്നില്ല മോനെ" എന്നും പറഞ്ഞു കാർന്നൊരു മസൂദ് അടുത്ത് വന്നിരുന്നു. തുടർന്ന് പറഞ്ഞു. "കാര്യം.. ഇപ്പോൾ സ്കൂൾ ടീച്ചറൊക്കെ ആണേലും.. പഠിക്കുന്ന കാലത്തെ സ്വഭാവം അത്ര നല്ലതല്ലരുന്നു.
ഈ നാട്ടിൽ തന്നെയുള്ള രണ്ടു പയ്യന്മാരുമായി ഒരേ സമയം ഇഷ്ടത്തിലായിരുന്നു ഈ പറയുന്ന പത്മ. ഈ രണ്ടു പയ്യന്മാരുടെ ഒപ്പവും പലടത്ത് വെച്ചും നാട്ടുകാര് കണ്ടിട്ടുണ്ട്.. എന്ന് വെച്ചാൽ തിയറ്ററിൽ കണ്ടവർ ഉണ്ട്, പാർക്ക് കണ്ടവർ ഉണ്ട്.. അങ്ങനെ. പിന്നെ ആ പയ്യന്മാർ ഇതും പറഞ്ഞു അടിപിടി ആയി.. നാട്ടിൽ ഒരു സംസാരം ഒക്കെ ആയപ്പോൾ ആണ് പെണ്ണിനെ അവർ ബി. എഡ്ഡ് പഠിക്കാൻ അങ്ങ് കോഴിക്കോട് ബന്ധു വീട്ടിൽ കൊണ്ട് ആക്കിയത്.
ഇവിടെ ഇതാരുന്നു എങ്കിൽ അവിടെ എന്താരുന്നെനം " കാർന്നൊരു
💬 Comments
View all comments