Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
ദേഷ്യപ്പെട്ടു എണീറ്റ് പോകുന്നു. പുറകെ ദേഷ്യത്തിൽ ബാഗ് തോളിലേക്ക് വലിച്ചിട്ടു കൊണ്ടു നീലിമയും പോകുന്നു..
""ഇതിപ്പോ ഇങ്ങനെ വിട്ടാ ശരിയാവില്ലല്ലോ അങ്കി.. പരിഹാരം കാണണ്ടേ "" അവർ പോകുന്നതും നോക്കി ഞാൻ അനികയോട് പറഞ്ഞു.
""കാണണം.. എപ്പോ നോക്കിയാലും വഴക്കാണ് ""
അവരെ നോക്കികൊണ്ട് അവളെന്നോടും പറഞ്ഞു.
""എന്ത് ചെയ്യും, ഹമ്... എന്തായാലും ഓണത്തിന്റെ അന്ന് ഇവർ ഒരുമിക്കുന്നത് നമുക്ക് കാണണം ""
""ഒരു കാര്യം ചെയ്യാം.. ഇന്ന് ക്ലാസ്സ് കഴിഞ്ഞ് പോയിട്ട് വീട്ടിൽനിന്നും സുഖായിട്ട് ഒരുമിച്ച് പ്ലാൻ ചെയ്യാം ""
""ശരിയാ അതാവുമ്പോൾ നല്ല ഐഡിയ കിട്ടും.. അപ്പോൾ മിഷൻ അഭി ആൻഡ് നീലിമ നമ്മൾ സ്റ്റാർട്ട് ചെയ്യുന്നു.. "" അങ്ങനെ ഞങ്ങൾ രണ്ടുപേരും കൈകൾ ചേർത്തടിച്ചു കൊണ്ടു ക്ലാസ്സിലേക്ക് തിരിഞ്ഞു..
ക്ലാസ്സ് കഴിഞ്ഞു പോകുന്ന വഴിക്ക് വയലോരത്തായി പറങ്കി മാവിൻ ചോട്ടിൽ സ്ഥാനം കൊള്ളുന്ന രാമേട്ടന്റെ കുഞ്ഞു പെട്ടിക്കടയിൽ നിന്നും കത്ത് അയക്കാനുള്ള രണ്ടു കവറും കുറച്ചു നാരങ്ങാ മിട്ടായിയും ഒരു കവർ കുഴലപ്പവും വാങ്ങി. മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കും മുമ്പേ ഓടി വീട്ടിലെത്തി.
ഓണം പ്രമാണിച്ച് വീടും പരിസരവും തൊടികളും വരെ വൃത്തിയാക്കുന്ന തിരക്കിലാണ് എല്ലാവരും. തൊടികളിൽ നിന്നും നാളികേരം കുട്ടയിൽ ചുമന്നു വീടിന്റെ കളപുരയിൽ നിറക്കുന്ന സ്ത്രീകൾ.. അതിനെല്ലാം നേതൃത്വം നൽകി ഞങ്ങളുടെ സ്വന്തം ദേവകിയമ്മയും എന്റെ അച്ഛനും..
""എടോ ശങ്കരാ.. ഞാനിവിടില്ലാന്ന് കരുതി നോട്ടത്തിനൊരു കുറവും വരുത്തരുത്.. "" അച്ഛൻ കാര്യസ്തനായ ശങ്കരനോട് സംസാരിക്കുന്നതാണ് നാമിപ്പോൾ കേട്ടത്.. അച്ഛൻ ദുബായിലെ ബിസിനസ് നോക്കാനായി ഇടക്കിടക്ക് പോയി വരാറുണ്ട്.. കുടുംബത്തിലെ ഏക
💬 Comments
View all comments