Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
എന്നെ വിട്ടു പോകാൻ നിനക്ക് പറ്റും ലെ.."" നീലിമ പിണങ്ങി.
""തിരിച്ച് വരുമല്ലോ ""
""അതുവരെ ഞാൻ ഒറ്റക്കോ?""
""ആ അതിനെന്താ '" അത് കേട്ടത്തോടെ നീലിമ കരയാൻ തുടങ്ങി. അത് കണ്ടതോടെ അവളെ സമാധാനിപ്പിച്ചു കൊണ്ടു അവളുടെ നെറ്റിയിൽ അവൻ ഉമ്മവച്ചു..
ഇതെല്ലാം കണ്ടു അന്തംവിട്ട് നിൽക്കുകയാണ് ഞാനും അങ്കിയും.
""ടാ മതി മതി.. നീ അവസരം നോക്കി മുതലെടുക്കല്ലേ.. എല്ലാവരും കാണും "" അങ്കി അവർക്ക് നിർദ്ദേശം നൽകി..
അപ്പോഴേക്കും നീലിമക്ക് സങ്കടം മാറി നാണം വന്നു. കുറച്ചു കളി തമാശക്ക് ശേഷം ഞങ്ങൾ തൊടിയിൽ നിന്നും പോന്നു.. നീലിമ കുറച്ചു റെഡ് ചാമ്പക്ക ഇലയിൽ പൊതിഞ്ഞെടുത്തിരുന്നു..
വീട്ടിലെത്തിയ ഞങ്ങളെ അച്ഛൻ ഫോട്ടോയെടുക്കാനായി വിളിച്ചു. എല്ലാ ഓണത്തിനും അത് പതിവുള്ളതാ. എന്നിട്ടത് സൂക്ഷിച് വെക്കും.. അങ്ങനെയുള്ള പഴയ കാല ചിത്രങ്ങൾ വരെ ആ ആൽബത്തിൽ ഉണ്ട്. നീലിമയെയും അഭിയേയും. ഒരു സൈഡിലിരുത്തി കുടിക്കാനിത്തിരി വെള്ളവും കൊടുത്തു.. ഞങ്ങൾ ഫോട്ടോ എടുക്കാൻ പോവുമ്പോൾ അവർക്ക് സുഖമായിട്ടിരുന്നു സംസാരിക്കാമല്ലോ.. അതവരുടെ മുഖത്തു കാണാമായിരുന്നു.
ഞങ്ങൾ ചെന്നപ്പോഴേക്കും എല്ലാവരും ഒരു സ്കൂളിലെന്ന പോലെ വരിവരിയായി നിൽക്കുന്നുണ്ടായിരുന്നു. മുന്നിലെ വരിയിൽ ഞെളിഞ്ഞിരുന്നു ദേവകിയമ്മയും പുറകിലായി ബാക്കിയുള്ളവരും.. ഞങ്ങളെത്തിയതും ഒരുമിച്ചു നിന്നു ഫോട്ടോയെടുത്തു..
""ടാ നമുക്ക് മുകളിലേക്ക് പോയാലോ.. അവരവിടെ കുറച്ചു നേരം സംസാരിച്ചോട്ടെ ""
അങ്കി പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി..
ഞാനവളെയും വിളിച്ചു മുകളിലേക്കു പോയി.. ബാൽക്കണിയിൽ ഇരുന്നുകൊണ്ട് നീലിമയും അഭിയും സംസാരിക്കുന്നതു ഞങ്ങൾ ശ്രദ്ധിച്ചിരുന്നു..
രണ്ടിണപ്രവുകൾ പോലെയായിരുന്നു അവരിരുന്നത്. ഒരേ കളർ വസ്ത്രമായതിനാൽ നല്ല ഭംഗിയായിരുന്നു അവരെ
💬 Comments
View all comments