Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
കഴിയുന്നില്ല.."" നടക്കുന്നതിനിടയിൽ തോട്ടത്തിലെ പണിക്കാർ കേൾക്കാതെ അവൾ പറഞ്ഞു..
""സത്യം, ഭാഗ്യത്തിന് അവർ നമ്മെ കണ്ടില്ല ""
""ഹും അവർ കണ്ടില്ലെങ്കിലെന്താ, എല്ലാം നോക്കി കണ്ട് നീ മനസിലാക്കിയിട്ടുണ്ടല്ലോ "" അല്പം ദേഷ്യത്തോടെയാണ് അവളത് പറഞ്ഞത്.
""അത് പിന്നെ അത്രേം നല്ല ഷോ നടക്കുമ്പോൾ നോക്കാണ്ടിരിക്കോ?""
""എന്നിട്ടോ, അതിന്റെ കുരുത്തക്കേട് മുഴുവൻ എന്റെ ദേഹത്ത് തീർത്തു.""
""നീയല്ലേ പറഞ്ഞേ ഞാനെന്തു ചെയ്താലും കുഴപ്പല്യാന്ന്.. എന്നിട്ടിപ്പോ കുറ്റം പറയുന്നോ "" നിലത്തു വീണുകിടന്ന ചാമ്പക്ക എടുത്തു അവളുടെ ദേഹത്തേക്ക് ഞാനെറിഞ്ഞു.
""അങ്ങനെ മറ്റുള്ളവരെ കണ്ടിട്ട് നീ എന്റെ മേത്തോട്ട് വരണ്ട.. "" അവൾ കലിപിലാണെന്ന് മനസിലായത്തോടെ വിഷയം മാറ്റാൻ ഞാൻ തീരുമാനിച്ചു..
""ആതൊക്കെ പോട്ടെ, ഇന്നലെതെ ഫ്രഞ്ച് എങ്ങനെ ഉണ്ടായിരുന്നു "" അവളുടെ അടുത്തിരുന്നു ഞാൻ ചോദിച്ചപ്പോൾ.. ചുറ്റുമുള്ള പണിക്കാരെ കാണിച്ചുകൊണ്ടവൾ എന്നെ തള്ളി മാറ്റി.
""വാ പോകാം,"" അവളെന്നെയും വിളിച്ചു വീണ്ടും നടന്നു.
ഇഷ്ടം പറഞ്ഞത് മുതൽ ആ തൊടികളും ഓരോ സ്ഥലങ്ങളും ഞങ്ങൾക്ക് പുതിയ പുതിയ അനുഭവങ്ങൾ തന്നു. തറവാട്ടിലെ പല സ്ഥലങ്ങളിലും വച്ച് ഞങ്ങൾ ഉമ്മവെക്കുകയും കെട്ടിപുണരുകയും ചെയ്‌തു. ഇടയ്ക്കിടയ്ക്ക് നീലിമയ്ക്കും അഭിക്കും വിളിക്കും. ക്ലാസ്സില്ലാത്തതിനാൽ പരസ്പരം കാണാതെ വിഷമിച്ചിരിക്കുകയാണ് രണ്ടു പേരും.
ഒരു ദിവസം എണീക്കാൻ വൈകിയ എന്റെ മുഖത്തേക്ക് വെള്ളമൊഴിച്ചു കുസൃതി ചിരിയോടെ അവളോടി. കണ്ണുകൾ തുറന്ന ഞാൻ അവളെ കണ്ടില്ലെങ്കിലും അവളുടെ ചിരി എന്റെ കാതിൽ മുഴങ്ങി. എണീറ്റ് മുഖം തുടച്ച ഞാൻ അവളെ തിരഞ്ഞു നടന്നു. എല്ലായിടത്തും തിരഞ്ഞു കിട്ടിയില്ല. എവിടെപ്പോയി ഈ പെണ്ണ്.. തിരഞ്ഞാലും കണ്ടെത്താൻ കഴിയില്ലല്ലോ
💬 Comments
View all comments