Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
ബാഗുകൾ മുറ്റത്തു വച്ചു തന്നു അയാൾ പോയി..
പത്മസരോവരം തറവാട്!!! കേരളത്തിൽ അറിയപ്പെടുന്ന തറവാടുകളിൽ ഒന്ന്.. ആനയും അമ്പാരിയും നിറഞ്ഞിരുന്ന ഒരുകാലം... ഓണത്തിന് തറവാട്ടിൽ നിന്നും കൊടുത്തിരുന്ന സദ്യക്കും ഓണ കോടികൾക്കും പൈസക്കും വേണ്ടി ആളുകൾ വരി നിന്നിരുന്ന കാലം.
മക്കളും പേരക്കുട്ടികളും വലുതായപ്പോൾ എല്ലാവരും അവരുടെ പാട്ടിനു പോയി.. കൃഷ്ണേട്ടൻ ഉണ്ടായിരുന്നെങ്കിൽ എല്ലാവരെയും വിളിച്ചു വരുത്തുമായിരുന്നു. ദൈവം നേരത്തെ കൊണ്ടോയില്ലേ. വിളിച്ചാൽ ആരെങ്കിലും വരുമോ ഇനി.. മുറ്റത്തെ തുളസി തറയിൽ നോക്കി ഓരോന്ന് ആലോചിച്ചിരിക്കുകയാണ് ദേവകിയമ്മ.
പ്രായം 70 ആവാനായി. ക്ഷയിച്ച ആ തറവാട്ടിൽ ഇപ്പോൾ ദേവകിയും അവിടെ ജോലിക്ക് നിൽക്കുന്ന 50 വയസോളം പ്രായം തോന്നിക്കുന്ന ഒരു പണിക്കാരിയും മാത്രേയുള്ളു.. തിന്നാനും കുടിക്കാനും ഉള്ളത് പറമ്പിൽ നിന്നും കിട്ടും. തറവാട് ക്ഷയിച്ചെങ്കിലും ആ പേരും പെരുമയും ഇപ്പോഴും ഉണ്ട്. മക്കൾ പൈസ അയച്ചു കൊടുക്കും. അത് കൊണ്ടെന്ത് കാര്യം. ഈ വയസാം കാലത്ത് ഒറ്റയ്ക്ക് ജീവിക്കുക എന്നതിനേക്കാൾ വലിയ ശിക്ഷയില്ല...
4 മക്കളാണ് ദേവകിക്ക് .. ഒരാണും മൂന്ന് പെണ്ണും. എല്ലാവരും വിദേശത്താണ്. മൂത്തയാൾ സുരേഷ് ഭാര്യ പത്മ മകൻ സഞ്ജയ് 24 വയസ് മകൾ സഞ്ജന 14 വയസ്സ്. രണ്ടാമത്തെയാൾ രാധ ഭർത്താവ് സൂര്യകുമാർ മകൾ അനിക 24 വയസ്സ് . മൂന്നാമതെയാൾ പാർവതി ഭർത്താവ് കാർത്തികേയൻ മകൻ വിഷ്ണു 12 വയസ്സ്. നാലാമത്തേയാൾ നിഷ ഭർത്താവ് മനോജ് മകൾ രേഷ്മ 10 വയസ്സ് മകൻ രോഹിത് 8 വയസ്സ്.
എല്ലാവരും ഇവിടെ തന്നെയായിരുന്നു നിന്നിരുന്നത്. പിന്നെ പിന്നെ ഓരോരുത്തരായി മാറി പോയി.
💬 Comments
View all comments