0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.4K

കുറിച്ചുമെല്ലാം സംസാരിച്ചു.. എന്തായാലും രണ്ടുപേർക്കും ഒരുപാട് സന്തോഷമായി എന്ന് എനിക്ക് മനസ്സിലായി.

"" വാടാ ഒരു സെൽഫി എടുക്കാം "" നീലിമ വിളിച്ചപ്പോൾ ഞങ്ങൾ ചേർന്ന് നിന്നു. നടുവിൽ നീലിമയും അപ്പുറവും ഇപ്പുറവുമായി ഞങ്ങളും നിന്നു കിടിലനൊരു സെൽഫി എന്റെ മൊബൈലിൽ എടുത്തു.

""ടാ ആ ഫോട്ടോ എനിക്ക് സെന്റ് ചെയ്യണം. പിന്നെ ദേ ഇവള്ടെ നമ്പറ് കൂടി അയച്ചേക്കു.. ഇനി ഞാൻ നിന്നാൽ പണിയാകും.. ഈ ഓണം കഴിഞ്ഞിട്ടുള്ള ലീവിന് ഒന്നു കൂടാം. എന്താ ok അല്ലെ?"" വീണ്ടും തിരക്കിലേക്ക് പോകാൻ തുനിഞ്ഞു അവൾ പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും ok പറഞ്ഞപ്പോൾ അവൾ വേഗം അവിടെ നിന്നു പോയി. പഴയതെന്തോ തിരിച്ചു കിട്ടിയ ഒരു സന്തോഷം അവളുടെ മുഖത്തും ആ നടത്തതിലും ഉണ്ടായിരുന്നു.

അവൾ മുന്നിൽ നിന്ന് മാഞ്ഞതും തിരിഞ്ഞു പോകാൻ നിന്ന എന്റെ കയ്യിൽ പിടിച്ചു അങ്കി വിളിച്ചു.

""ടാ, ഇനിയാകെ 3 ദിവസം കൂടിയല്ലേ നീയുണ്ടാവൂ.. ഒന്ന് സംസാരിച്ചൂടെ "" എന്റെ കയ്യിൽ പിടിച്ചു കെഞ്ചിയവൾ പറഞ്ഞപ്പോൾ.. ചെറുതായൊരു മൗനം എന്നെ പിടികൂടി. നേരത്തെ നീലിമയും ഞങ്ങളും എല്ലാവരും ഒരുമിച്ചു നിന്നപ്പോൾ ഒരു പഴയ കാലം തിരിച്ചു കിട്ടിയത് പോലെ.

"" നിന്നോട് സംസാരിക്കാൻ എനിക്ക് ആഗ്രഹമേയില്ല അനൂ.. എങ്കിലും പണ്ടെന്നോ എന്റേത് മാത്രമായിരുന്ന നിനക്ക് ഞാൻ പോകുന്നതിനു മുൻപ്.. അല്ലെങ്കിൽ വേണ്ട.. ഇന്ന് സന്ധ്യ കഴിഞ്ഞ് ബാൽക്കണിയിൽ വാ "" അവളുടെ കയ്യിൽ പിടിച്ചുതന്നെ ഞാൻ പറഞ്ഞു. എന്തോ ആ കൈകളെ വിടാൻ എന്റെ മനസ്സനുവദിച്ചില്ല.. ഒരു നിമിഷം നിന്ന ഞാൻ

💬 Comments

View all comments