0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.6K

എല്ലാവരും തയ്യാറായി കഴിഞ്ഞു. പൂരാട ഉണ്ണികളായ കുട്ടികൾ ഓണത്തപ്പനെ ഉണ്ടാക്കുകയും കളിക്കുകയും ചെയ്യുന്നു. ദേവകിയമ്മയുടെ നിർബന്ധ പ്രകാരമുള്ള പൂജയും ഭക്ഷണവും കഴിഞ്ഞു അന്നത്തെ ദിവസം തീർന്നു. എല്ലാത്തിനും ഞാനും അങ്കിയും മുന്നിൽ തന്നെയുണ്ടായിരുന്നു.. പെട്ടെന്നുള്ള ഞങ്ങളുടെ ആവേശം എല്ലാവരെയും അത്ഭുതപെടുത്തി.. ഇടയ്ക്കു നീലിമയെ വിളിച്ചു ഞാനും അവളും സംസാരിച്ചു.. അഭിയെ വിളിച്ചു.. അവൻ വളരെ ഹാപ്പിയാണ്..

പിറ്റേ ദിവസം രാവിലെ എല്ലാവരും അമ്പലത്തിലൊക്കെ പോയിവന്നു. ഉത്രാടമായ ഇന്ന് നല്ല തിരക്കാണ് റോഡിൽ കൂടി.. തറവാട്ടിലാണെങ്കിൽ അതിന്റെതായ കാര്യങ്ങൾ നടക്കുന്നു.. പക്ഷെ ദേവകിയമ്മയുടെ മുഖത്ത് ഒരു ദുഃഖം കാണാമായിരുന്നു. കാരണം തിരുവോണമായ നാളെ എല്ലാവരും പരിപാടികൾ കഴിഞ്ഞാൽ യാത്രയാവും.. പുള്ളിക്കാരത്തി വീണ്ടും ഒറ്റക്കാവും..

""ഇന്ന് സന്ധ്യ കഴിഞ്ഞു ബാൽക്കണിയിൽ വരണം.. എനിക്ക് സംസാരിക്കണം.. നാളെ ടൈം കിട്ടിയെന്നു വരില്ല. പോകാനുള്ള തിരക്കിലാവും...."" വിറകു കൊണ്ടിടുന്നതിനിടയിൽ ഒരവസരത്തിൽ ഞാൻ അങ്കിയോട് പറഞ്ഞു..

""Mm, നീ അവിടെയിരുന്നാൽ മതി.. ഞാൻ വന്നോളാം.. "" വളരെയധികം ആത്മവിശ്വാസത്തോടെയാണവൾ പറഞ്ഞത്.

സന്തോഷത്തോടെ ഓരോ പണികളും ഞാൻ വേഗത്തിൽ ചെയ്തു.. ഓരോ പണികളും തീർക്കുമ്പോഴും എന്റെ മനസ്സിൽ ചെറിയൊരു സങ്കടമുണ്ടായിരുന്നു.. നാളെ ഇവിടെ നിന്നും പോകണമല്ലോ.. ആ വലിയൊരു സങ്കടം എന്റെ ആവേശത്തെ തളർത്താൻ തുടങ്ങി. എങ്കിലും ഉള്ള സമയം ഞാൻ ആസ്വദിക്കാൻ തുടങ്ങി.

സന്ധ്യ സമയത്തെ വിളക്ക് വെക്കൽ കഴിഞ്ഞു ഞാൻ മുകളിലേക്കു പോയി. മന്ദമാരുതൻ അലയടിക്കുന്ന ബാൽക്കണിയിൽ അവൾക്കായി കാത്തുനിന്നു. എല്ലാവരും തിരക്കിലാണ്. കൈവരികളിൽ ചാരിനിന്നു താഴത്തേക്ക് നോക്കിയ ഞാൻ കണ്ടു. പച്ചക്കറികൾ അരിയുന്ന തിരക്കിലും നാട്ടു വിശേങ്ങൾ പറഞ്ഞും ഇന്നവർ ഉറങ്ങില്ല.

💬 Comments

View all comments