0%

Chapter Title : പത്മവ്യൂഹം [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 5.7K

പറഞ്ഞ ആ കഥാപാത്രം. പൗർണ്ണമിയുടെ ഡിഗ്രി കഴിഞ്ഞു ഉടൻ തന്നെ ആയിരുന്നു തൊടുപുഴ നിവാസിയായ അജീഷ് രാഘവനുമായുള്ള വിവാഹം. അന്ന് അവൾക്ക് 20ഉം അവനു 27 വയസ്സുമായിരുന്നു. ഇപ്പൊ കല്യാണം കഴിഞ്ഞു 2 വർഷമായി. അജീഷിന് കോട്ടയത്ത്‌ തന്നെ മെഡിക്കൽ സ്റ്റോർ ഉണ്ട്. അവന്റെ അച്ഛനായി തുടങ്ങി വെച്ചതാ പിന്നീട് അവൻ ഏറ്റെടുത്ത് നല്ല രീതിയിൽ നടത്തി പോന്നു. കല്യാണ ശേഷം അവർ അജീഷിന്റെ കോട്ടയത്തുള്ള ഫ്ലാറ്റിലായിരുന്നു താമസം.

നല്ല സ്വഭാവവും നല്ല ജോലിയും പിന്നെ കാണാനും വലിയ തരക്കേടില്ലാത്തതുകൊണ്ട് ഈ ആലോചന വന്ന പാടെ തന്നെ രാജേട്ടൻ ഉറപ്പിച്ചു. എനിക്കും മോൾക്കും ഇഷ്ടപെടാതിരിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലായിരുന്നു.മാത്രമല്ല മോളെ വിട്ടു പിരിയാൻ ഞങ്ങൾക്ക് ആവുമായിരുന്നില്ല. ഇതാവുമ്പോ വീടിനടുത്തു ഏകദേശം 8 km കഴിഞ്ഞാൽ അവളുടെ ഫ്ലാറ്റ് ആയി. എപ്പോ വേണേലും പോവം വരാം.

ഈ കഴിഞ്ഞ 2 വർഷങ്ങളിൽ അവർ നല്ല സ്‌നേഹത്തിൽ തന്നെ ആയിരുന്നു. ഇപ്പോഴും അതെ. അവർ ഭയങ്കര അറ്റാച്ഡ് ആണ്... പക്ഷെ അവൻ അവളെ ചതിക്കാണ് എന്ന് ഇപ്പൊ മനസ്സിലായി. ഈ കഴിഞ്ഞ 2 ആഴ്ച വരെ ഒരു സംശയങ്ങളും ഉണ്ടായിരുന്നില്ല. അന്ന് ഞാൻ ആ കല്യാണത്തിന് പോവാതിരുന്നെങ്കിൽ അവൻ ഏതോ പെണ്ണുമായി കറങ്ങി നടക്കുന്നത് ഞാൻ കാണാൻ ഇടവരില്ലായിരുന്നു.

ഞങ്ങളുടെ അയൽവാസിയുടെ കല്യാണത്തിന് പുതുപ്പള്ളി പോയപ്പോൾ ആണ് ഞാൻ ബസ്സിൽ വെച്ച് അവന്റെ കാറും കാറിനുള്ളിൽ വേറെ ഏതോ പെണ്ണുമായി കൊഞ്ചി കുഴയുന്നത് ഞാൻ കണ്ടത്. അതിനു ശേഷം ഞാൻ അവനെ വീട്ടിൽ വരുമ്പോൾ ശ്രദ്ധിക്കാൻ തുടങ്ങി. അല്ലെങ്കിലേ ഏത്

💬 Comments

View all comments