Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]
ഇരിക്കാനുള്ള പ്രത്യേകമായ കസേരയിൽ ഞങ്ങൾ മൂവരുമിരുന്നു. അനുമോളുടെ മുഖത്ത് നല്ല എക്സൈറ്റ്മെന്റ് ഉണ്ട്. ഞാനവളെയും കൂട്ടി വല്ലപ്പഴും മാത്രമേ പുറത്തു പോകാറുള്ളൂ. അതും എന്റെയോ അല്ലെങ്കിൽ അവളുടെയോ ബർത്ത് ടെയ്ക്ക്. അല്ലെങ്കിൽ എക്‌സാമിന് ശേഷം.
പലതരം Sorbet കളുടെ കലവറ തന്നെയായിരുന്നു ആ ഷോപ് മൂന്നാലു വരൈറ്റി ഞാനും കഴിച്ചു. ആ സമയം അമീർ എന്റെ ദേഹത്തോട് ചേർന്നായിരുന്നു ഇരുന്നത്. എ സി ഉള്ള മുറിയിൽ കുഷ്യൻ ഇട്ട ചെയറിൽ മനസുകൊണ്ട് ഒത്തിരി ഇഷ്ടമുള്ള ചെക്കന്റെയൊപ്പം ഐസ് ക്രീം കഴിക്കാനുള്ള ഭാഗ്യം അങ്ങനെ വിവാഹത്തിന് ശേഷം ഒരു മകളും ഉണ്ടായ ശേഷം ഞാൻ അനുഭവിച്ചു.
ഇടക്ക് അനുമോൾ തന്നെ Sorbet എടുക്കാനായി പോയ നേരം, അമീർ എന്നെ നോക്കി ചോദിച്ചു. “ഇഷ്ടായോ…?” “ഇഷ്ടാണ്.” അവനെന്താണ് ഉദേശിച്ചത് എന്നെനിക്ക് മനസിലായില്ലെങ്കിലും ഞാനെന്റെ മനസു തന്നെയായിരുന്നു അവന്റെ ദേഹത്തു ഉരുമ്മിയിരിക്കുമ്പോൾ പറഞ്ഞത്.
തിരികെ ഇറങ്ങുമ്പോൾ ബിൽ ഒന്നും കൊടുക്കേണ്ടി വന്നില്ല. അവന്റെ ഉപ്പ അജ്മലിനോട് കടപ്പാടുള്ള ഒരു മനുഷ്യയിരുന്നു പോലും. പിന്നെ ഒരു ഫോര്മാലിറ്റിക്ക് വേണ്ടി അയാൾ ഇതാരാണെന്നു ഞങ്ങളെ നോക്കി ചോദിച്ചപ്പോൾ, അമീർ പരുങ്ങലോടെ വീടിന്റെ മുകളിൽ താമസിക്കുന്നൊരാണെന്നു പറഞ്ഞതും അയാൾ ചിരിച്ചു. വാടക കിട്ടുന്നതും കളയാത്ത ഉപ്പ എന്നർഥമുള്ള ചിരിയും ചിരിച്ചു. വന്നതിനു സന്തോഷം എന്നും പറഞ്ഞു. അനുമോളോട് ഇടക്ക് ഫ്രണ്ട്സണെ കൂട്ടി വരാനും അയാൾ പറയാൻ മറന്നില്ല.
അങ്ങനെ വീടെത്തിയശേഷം എനിക്കെന്തോ ഇരിപ്പുറക്കാന്നേയില്ല. അമീറുമായുള്ള ഒരൊ നിമിഷവും ഞാനറിയാതെ ആസ്വദിച്ചുപോകുന്നു. അവനെ വിശ്വസിക്കാൻ ഉള്ളിലാരോ പറയുന്നപോലെയൊരു തോന്നൽ.
ഫോൺ ശബ്ദിച്ചതും ഞാൻ വാട്സാപ്പ് ഓപ്പൺ ചെയ്തു.
💬 Comments
View all comments