0%

Chapter Title : പട്ടുനൂൽ പ്രേമം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 3.2K

ഒരുപോലെ തന്നെയാണ്. നാട്ടിലേക്ക് ഇത്തവണ കുറച്ചധികം പൈസ അയച്ചിരുന്നു. ഒപ്പം അനുമോൾക്ക് ഈ വരുന്ന ഞായറാഴ്ച ഡാൻസ് പ്രോഗ്രാം നു വേണ്ട ഡ്രെസും അതിന്റെ ചിലവും എല്ലാം കൂടെ ആയപ്പോൾ ഒരിച്ചിരി ടൈറ്റ് ആയിപോയതാണ്. ഞാനത് പറയാൻ തുടങ്ങിയതും അമീറിന്റെ ഉപ്പ അതൊന്നും സാരമില്ലന്നെ, അവളെ പഠിപ്പിക്കാൻ വേണ്ടി വസുധ ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട് അല്ലെ? എന്ന് മാത്രം ചിരിച്ചു. ഉപ്പയോട്‌ സംസാരിക്കുന്നത് നോക്കി അമീർ കുളികഴിഞ്ഞു ഷർട്ട് ഇടാതെ ഹാളിലേക്ക് കടന്നു വന്നതും ഒരുനിമിഷം എന്റെ നോട്ടം അവന്റെ നെഞ്ചിലേക്ക് നോക്കിപോയി. അവൻ നാണിച്ചുകൊണ്ട് പെട്ടന്ന് മുങ്ങുകയും ചെയ്തു.

അന്ന് ബസില്ലായിരുന്നു. ഞാനും വിമലയും കൂടെ ബസ്റ്റോപ്പിൽ നിൽക്കുന്ന നേരം, അമീർ അവന്റെയൊരു സുഹൃത്തിന്റെ കൂടെ ബി.എം.ഡബ്ള്യു കാറിൽ പോകുന്നത് കണ്ടു. വിമലയെന്തോ പിറുപിറുക്കവേ ഞാൻ ഫോൺ ബാഗിൽ എടുത്തിട്ട് അവനെ വിളിച്ചു. ഫോൺ റിങ് ചെയ്യാനുള്ള ഗ്യാപ്പ് ഒന്നുമില്ല, അപ്പോഴേക്കും അവനെടുത്തു. ഇങ്ങനെയാകണം കാമുകൻ ആയാൽ. ഞാൻ മനസ്സിലോർത്തു ചിരിച്ചു.

“ഹും പറഞ്ഞോ….”

“അത്, എടാ നിനക്ക് തിരക്കില്ലെങ്കിൽ ഞങ്ങളെ ഒന്ന് ഹോസ്പിറ്റലിൽ ആക്കി തരാമോ” എന്ന് ഞാൻ പരവേശം മറച്ചു അവനോട് ചോദിച്ചു. അവൻ അതിനു അതിനെന്താ, ഇപ്പൊ വരാമെന്നു പറഞ്ഞു കാർ തിരികെ കൊണ്ട് വന്നു. വിമല എന്താ സംഭവമെന്നറിയാതെ എന്നെ നോക്കി നിന്നു. ആരെയാ വിളിച്ചതെന്ന് ചോദിച്ചു. ഞാൻ കണ്ണിറുക്കി കാണിച്ചു. ബസ്റ്റോപ്പിന് മുന്നിൽ ബിഎം ഡബ്ള്യു കാർ വന്നങ്ങനെ നിന്നു. ചുറ്റുമുള്ളവർ എല്ലാരും എന്താ സംഭവമെന്ന് നോക്കിങ്ങനെ നിന്നു.

ആദ്യമായിട്ടായിരുന്നു ഞാൻ ബി.എം.ഡബ്ള്യു ലോക്കെ കയറുന്നത്. വിമലയും അതുപോലെ തന്നെ.

💬 Comments

View all comments