Chapter Title : പട്ടുപാവാടക്കാരി 2 [SAMI]
കാര്യങ്ങളും നടന്നു എല്ലായിടത്തും മാളുവിന്റെ സാനിധ്യം ഒരേ സമയം എന്നെ സന്തോഷിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്തു,
ഇനിയും മാളുവിനെ ഓർത്തിട്ട് കാര്യമില്ല എന്റെ കൂടെ ജീവിക്കാൻ തയ്യാറായി വന്നിരിക്കുന്നവളെ വിഷമിപ്പിക്കാൻ പാടില്ല,
കല്യാണ തിരക്കെല്ലാം കഴിഞ്ഞു ഹാളിൽ നിന്നും വീട്ടിലേക്ക് എത്തി കൂടെ ഏറ്റവും അടുത്ത ബന്ധക്കാരും സംഗീതയുടെ വീട്ടുകാരും മാത്രം...
വീട്ടിൽ എത്തിയതും അമ്മാവനും ആന്റിയും മാളുവും വന്നു യാത്ര പറഞ്ഞു... ഒരു ദിവസം അവിടേക്ക് വിരുന്നു വരണമെന്നും ഒക്കെ പറഞ്ഞു അവർ യാത്രയായി..
സൗമ്യേച്ചിയും കുറച്ച് ബന്ധക്കാരും ഇന്നും വീട്ടിൽ ഉണ്ടാകുമെന്നു മനസിലായി...
ഞാൻ ഒന്ന് കുളിച്ചു ഫ്രഷായി താഴേക്ക് വന്നു...
അപ്പോളും സംഗീത അവളുടെ അമ്മയോടും അനിയത്തിയോടും സംസാരിച്ചുകൊണ്ട് ഇരിക്കുന്നു റിസെപ്ഷന്റെ വേഷം പോലും മാറ്റിയിട്ടില്ല,, ഞാൻ വരാൻ നിന്നിരുന്നത് പോലെ അവർ അവിടെ നിന്നും എഴുന്നേറ്റു അപ്പോളേക്കും സംഗീതയുടെ അച്ഛനും അവിടേക്ക് വന്നു...
അവർ യാത്ര പറഞ്ഞു ഇറങ്ങി ഒരു ചടങ്ങു പോലെ സംഗീത കരഞ്ഞു, കൂട്ടിനു അനിയത്തിയും കൂടി അത് കണ്ടപ്പോൾ തന്നെ മനസിലായി അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം...
ഒറ്റ മകനായി വളർന്ന എനിക്ക് ഇതൊക്കെ ഒരു പുതുമയായിരുന്നു...
കലങ്ങിയ കണ്ണുമായി നിന്നിരുന്ന സംഗീതയെ അമ്മയും വല്യമ്മയും കൂടി ആശ്വസിപ്പിക്കുന്നുണ്ടായി..
സമയം 9 ആകുന്നതേ ഉള്ളു നല്ല ഷീണമുണ്ട് ഇന്നലെ ഉറങ്ങാത്തതിന്റെയും ഇന്നത്തെ കല്യാണത്തിന്റെയും എന്നാലും ആദ്യരാത്രിയല്ലേ അങ്ങിനെ അങ്ങ് ഉറങ്ങിപോകാൻ പാടില്ലാലോ...
ഞാൻ സിറ്റ് ഔട്ടിലെ കസേരയിൽ പോയി ഒന്നു ഇരുന്നു.. സംഗീതയുടെ അടുത്തേക്ക് പോകണമെന്നുണ്ട് സംസാരിക്കണമെന്നുണ്ട് പക്ഷെ ഇപ്പോൾ അവിടെ പോയി സംസാരിച്ചാൽ വീട്ടുകാരൊക്കെ എന്ത് വിചാരിക്കും
💬 Comments
View all comments