Chapter Title : പട്ടുപാവാടക്കാരി 11 [SAMI]
പോയി...
പുറത്തു ഞാനും ചേച്ചിയും മാത്രമായപ്പോൾ ചേച്ചി എന്നോട് അടുത്തേക് വന്നു കൊണ്ട് ചോദിച്ചു: എങ്ങിനെ ഉണ്ടടാ അവൾ ?
ആര് ?
മാളു,,... അല്ലാതെ ആര്
ഒരു രക്ഷയും ഇല്ലാ ചേച്ചി... അവളെ ഇങ്ങിനെ കണ്ടിട്ട് പ്രേമം തോനി പോകുകയാ....
അയ്യടാ... നിന്നെ കാണിക്കാൻ വേണ്ടി തന്നെയാ അവൾ ഈ സാരിയും വലിച്ചു കേറ്റി വന്നിരിക്കുന്നത്... സാരി ഉടുക്കാൻ വേണ്ടിയാ അവൾ അവിടേക്കു വന്നത്
ഓഹ് അങ്ങിനെയാണോ ചേച്ചിയും കൂടെ വന്നത്
അതെ എന്തായാലും അവർ ഇ വിടെ വരെ വരികയല്ലേ കൂടെ ഞാനും കയറി...
അപ്പൊ പിള്ളേരോ ?
അവർ അവിടെ കളിക്കുന്നുണ്ട്... അവർക്ക് അതാ ഇഷ്ടം
ചേച്ചി അവിടെ തന്നെ നിൽക്കുകയാണോ അകത്തേക്ക് വാ... സംഗീത വന്നു വിളിച്ചു
ചേച്ചി അകത്തേക്ക് വന്ന് സോഫയിൽ ആന്റിയുടെ കൂടെ ഇരുന്നു
എന്നാൽ മാളുവിനെയും ശരണ്യയെയും അവിടെ എങ്ങും കണ്ടില്ല... രണ്ടും കഥ പറയാൻ മുകളിലേക്ക് പോയിട്ടുണ്ടാകും
സംഗീത അവർക്കൊക്കെ ജ്യൂസും പലഹാരങ്ങളും കൊടുക്കുന്ന തിരക്കിലായിരുന്നു... അമ്മാവനും അന്ന്റിയും എന്തൊക്കെയോ ചോദിച്ചു അതിനൊക്കെ ഞാൻ എന്തൊക്കെയോ മറുപടിയും പറഞ്ഞു
മനസ് മുഴുവൻ മാളു ആണ്... ഒന്ന് മുകളിലേക്ക് പോയി മാളൂനെ കാണണം എന്ന് ഉണ്ട്.. പക്ഷെ എന്ത് പറഞ്ഞു പോകും മുകളിലേക്ക് അപ്പോളാണ് സംഗീത പറഞ്ഞത് :
ചേട്ടാ അവരോട് വന്ന് കഴിക്കാൻ പറ...
കേൾക്കേണ്ട താമസം ഞാൻ മുകളിലേക്ക് കയറി...
അവിടെ റൂമിൽ രണ്ടാളും ഇരുന്നു നല്ല സംസാരം
തുടങ്ങിയോ കത്തി വെപ്പ്.... രണ്ടാളെയും താഴെ വിളിക്കുന്നുണ്ട്
എന്തിനാ ? ശരണ്യ ചോദിച്ചു
അവിടെ ജ്യൂസ് ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്.... പോയി കഴിച്ചിട് വാ
ഓ അതിനാണോ അത് ഞങ്ങൾ പിന്നെ കഴിച്ചോളാം..... മാളു പറഞ്ഞു
നിനക്ക് വേണ്ടെങ്കിൽ പോകണ്ട... പക്ഷെ ഇവൾക്ക് കഴിക്കണം നു ഉണ്ട് അല്ലെ ശരണ്യേ,,...
എന്നാൽ ഞാൻ ജ്യൂസ് ഇവിടേക്ക് എടുത്തുകൊണ്ട് വരാം... അതും പറഞ്ഞു ശരണ്യ എഴുന്നേറ്റു
എന്നാൽ ഞാനും വരാം.... മാളു പറഞ്ഞു
അവൾ പോയി എടുത്തു കൊണ്ട് വരും... നീ ഇവിടെ ഇരിക്ക്.... ഞാൻ കുറച്ച്
💬 Comments
View all comments