0%

Chapter Title : പവിത്രം 2 [Cuck Hubby]

Author : Cuck Hubby Read All Parts 97.2K

ലെന ചോദിച്ചു.

മറുപടിയായി പവി വാ തുറന്നില്ല,,, ഒന്നുമില്ലെന്ന അർത്ഥത്തിൽ വെറുതെ തലകുലുക്കുക മാത്രം ചെയ്തു.

പിന്നീട് അവർ മൗനമായി ഭക്ഷണം കഴിപ്പ് തുടർന്നെങ്കിലും പവിയുടെ വാടിയ മുഖം കണ്ടുനിൽക്കാൻ ലെനയ്ക്ക് കഴിഞ്ഞില്ല. അവൾ വീണ്ടും നിർബന്ധിച്ചു, "എന്താണെങ്കിലും ഒന്ന് പറയടീ... മഹിയേട്ടൻ ഇന്നലെയും വഴക്ക് പറഞ്ഞോ?”

കുറച്ചുനേരം പവി മൗനമായിരുന്നു. പിന്നെ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, "അതൊക്കെ എപ്പോഴും ഉള്ളതല്ലേ... അതൊന്നും അത്ര വലിയ കാര്യമല്ല.”

പവിയെ മറ്റെന്തോ സീരിയസ് ആയ കാര്യം അലട്ടുന്നുണ്ടെന്ന് ലെനയ്ക്ക് നന്നായി മനസ്സിലായിരുന്നു. എങ്കിലും പവിയുടെ സ്വഭാവം ശരിക്കും അറിയാവുന്നതുകൊണ്ട്, അവൾ ഒരു കാര്യം പറയാൻ തന്നെത്താൻ ഉദ്ദേശിച്ചാലല്ലാതെ എത്ര നിർബന്ധിച്ചിട്ടും കാര്യമില്ല എന്ന വിഷയത്തിൽ ഉറപ്പുള്ളതുകൊണ്ട്, ലെന വീണ്ടും ചോദ്യങ്ങൾ ചോദിച്ച് അവളെ ബുദ്ധിമുട്ടിപ്പിക്കാൻ നിൽക്കാതെ പതിയെ ഭക്ഷണം കഴിക്കൽ തുടർന്നു…

ഇന്ന്... ഇന്ന് ആ ബസ്സ് നിർത്താതെ പോയി…!

ലെനയുടെ നേർക്ക് നോക്കാതെ, തന്റെ ഭക്ഷണത്തിലേക്ക് മാത്രം കണ്ണുകൾ നട്ടിരുന്നുകൊണ്ട് ഇടറിയ ശബ്ദത്തിൽ പവി പറഞ്ഞു,..

"ഹേ? എന്താ…?

പവി പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ആദ്യം കാര്യം മനസ്സിലാവാതെ ലെന അങ്ങനെ ചോദിച്ചുപോയി,,,

എന്നാൽ, അതിനുള്ള മറുപടി എന്നോണം തീ പാറുന്ന കണ്ണുകളോടെ പവി അവൾക്ക് നേരെ നോക്കിയതും ലെനയുടെ ബൾബ് കത്തി.

ശരിക്ക് പറഞ്ഞാൽ, ലെനക്ക് ആദ്യം ഉള്ളിൽ ചിരിയാണ് വന്നത്,, ഈ ഒരു നിസ്സാര കാര്യത്തിനാണോ ഇവൾ ഇത്രകണ്ട് മുഖം വീർപ്പിച്ചു നിൽക്കുന്നത്? പക്ഷേ, പവിയുടെ കണ്ണുകളിലെ ആ നനവുകൾ കണ്ടപ്പോൾ അവൾക്ക് മനസ്സിലായി, എന്തോ ആ അവഗണന പവിയെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.

💬 Comments

View all comments