Chapter Title : പവിത്രം 2 [Cuck Hubby]
ചിന്ത പവിയുടെ ഉള്ളിൽ ഒരു മുള്ളുപോലെ തറച്ചു.
അകത്തേക്ക് കയറിയ ആദി തന്റെ ബാഗ് സോഫയിൽ വെച്ച്, വീണ്ടും കഥയുടെ ബാക്കി പറയുന്ന തിരക്കിലായിരുന്നു. "അമ്മേ, ആ കിളിക്ക് പിന്നെ ആ കുട്ടിയെ പേടിയില്ലായിരുന്നത്രേ, കാരണം അത് ആകാശത്തായിരുന്നല്ലോ!"
ആദിയുടെ നിഷ്കളങ്കമായ ആ വാചകങ്ങൾ കേട്ടപ്പോൾ പവിയുടെ കണ്ണുകൾ ഒന്ന് നനഞ്ഞു. താനും ഇതുപോലെ എത്രയോ കാലമായി ഉള്ളിൽ കരയുന്നു. മഹി എത്തുമ്പോൾ പ്രതീക്ഷിക്കുന്ന ആ സ്നേഹവും പരിഗണനയും കിട്ടാതെ വരുമ്പോൾ, താൻ ഓരോ ദിവസവും കൂടുതൽ കൂടുതൽ ആ കൂട്ടിലേക്ക് ചുരുങ്ങുകയല്ലേ?
മുഖത്ത് നിർബന്ധപൂർവ്വം ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ ആദിയുടെ തലയിൽ പതിയേ തലോടി, "ആദിമോൻ ചെല്ല്, വേഗം പോയി കാലും മുഖവും കഴുകി ആ യൂണിഫോം മാറ്റി വേറെ ഡ്രസ്സ് ഇട്. അമ്മ ദേ ഇപ്പോ ചായ എടുത്തു തരാം.”
മോൻ വസ്ത്രം മാറി വരുമ്പോഴേക്കും പവി ചായയും അവന് ഇഷ്ടപ്പെട്ട ബിസ്കറ്റും തീൻമേശയിൽ ഒരുക്കിയിരിന്നു.അവൻ അത് കഴിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പവി വീടിന്റെ മറ്റ് ജോലികൾ ധൃതിയിൽ തീർത്തു. ഒപ്പം ആദിയെ അടുത്തിരുത്തി അവന്റെ ഹോംവർക്കുകൾ ഓരോന്നും ക്ഷമയോടെ ചെയ്യിപ്പിച്ചു.
പഠിത്തമെല്ലാം കഴിഞ്ഞ് അവന് ഭക്ഷണം നൽകി ഉറക്കാനായി ബെഡ്‌റൂമിലേക്ക് കൊണ്ടുപോയി. അവന്റെ നെറ്റിയിൽ ഒരുമ്മ നൽകി അവനെ പുതപ്പിച്ചു കിടത്തുമ്പോൾ പവിയുടെ മനസ്സ് ഒന്നു ശാന്തമായി. മുറിയിലെ ലൈറ്റ് അണച്ച് അവൾ പുറത്തേക്ക് ഇറങ്ങി.
വീട് വീണ്ടും പഴയ നിശബ്ദതയിലേക്ക് മടങ്ങിയിരിക്കുന്നു. സമയം എട്ടര കഴിഞ്ഞു,, ഇനി അരമണിക്കൂർ കൂടെ കഴിഞ്ഞാൽ മഹിയേട്ടൻ തിരിച്ചെത്തും. അവൾ പെട്ടെന്ന് തന്നെ കുളിക്കാനായി ബാത്റൂമിലേക്ക്
💬 Comments
View all comments