Chapter Title : പഴയ ഓർമ്മകൾ
ഏരിയ യിൽ ആണ്, അത് കാരണം വേറെയും പ്രേശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്,അങ്ങനെ ഞാൻ 18 വയസ്സിൽ ദുബായിലേക്ക് പോയി. ദുബായിൽ പോകുമ്പോഴും ഞങ്ങൾ തമ്മിൽ പ്രേമം നില നിന്നിരുന്നു,അത് 2008 ആണ് അന്ന് എല്ലാരിയിലും മൊബൈൽ എത്തി തുടങ്ങി,പക്ഷെ അവൾക് മൊബൈൽ ഞങ്ങളുടെ പ്രേശ്നങ്ങൾ കാരണം കിട്ടാത്ത ഒന്നായി, ഞാൻ അവളെ ഇടക്കൊക്കെ അവളുടെകൂട്ടുകാരെ വിളിച്ചു അവളുമായി സംസാരിക്കാൻ തുടങ്ങി,ഇടക്കൊക്കെ അവളുടെ വീട്ടിലെ ലാൻഡ്ഫോണിൽ വിളിച്ചു സംസാരിക്കയും ചെയ്യും, അങ്ങനെ കുറച്ചു മാസങ്ങൾ കഴിഞ്ഞു, പിന്നീട് ഞാൻ അവളെ വിളിക്കുമ്പോൾ അവളുടെ 'അമ്മ ആണ് എടുക്കുന്നത് അവളെ കിട്ടാറില്ല എപ്പോൾ വിളിച്ചാലും അത് തന്നെ അവസ്ഥ, എന്തോ പ്രെശ്നം ആയെന്നു എനിക്ക് മനസിലായി അവൾ ഇങ്ങോട്ടു വിളിക്കട്ട് വെറുതെ അങ്ങോട്ട് വിളിച്ചു അവൾക് പ്രെശ്നം ആക്കണ്ട എന്ന് ചിന്തിച്ചു പിന്നെ ഞാൻ വിളിക്കാൻ നിന്നില്ല. അങ്ങനെ മാസങ്ങൾ കടന്നു 10 മാസം കഴിഞ്ഞു എനിക്ക് അവളെ കാണാതെ പറ്റില്ല എന്ന അവസ്ഥ ആയി, ഞാൻ ലീവ് എടുത്തു നാട്ടിൽ പോയി. പിന്നീട് നടന്നത് എല്ലാ പ്രേമത്തിലെയും ക്ലൈമാക്സ് തന്നെ. അവൾക് വേറെ കല്യണം ഉറപ്പിച്ചു, അവൾ ആലപ്പുഴയിൽ എന്തോ പഠിക്കാൻ പോകുന്നു എന്ന് കൂട്ടുകാർ പറഞ്ഞു അറിഞ്ഞു കാണാൻചെന്ന് ചെന്നപ്പോൾ അവൾ അകന്നു മാറി. വെറുതെ നാണം കെടാൻ നിൽക്കണ്ട എന്ന് കരുതി എല്ലാം ഉപേക്ഷിച്ചു അവിടെ. പിന്നീട് അവളെ കാണാൻ ശ്രെമിച്ചിട്ടുമില്ല... അന്ന് ഞാൻ ചിന്തിച്ചു ഞാനും അവളും ഒരുമിച്ചു എത്ര സ്ഥലങ്ങളിൽ നിന്നിട്ടുണ്ട് ഒറ്റയ്ക്ക്, ഞാൻ തെറ്റായി ഒരു നോട്ടം പോലും അവളെ നോക്കിയിട്ടില്ല,
💬 Comments
View all comments