Chapter Title : Pazhaya Oru Orma 2
രാത്രി കഴിക്കുവാനുള്ള മരുന്നുകളും നൽകി കിടത്തിയിട്ട് ഞങ്ങൾക്ക് ചോറ് വിളന്പി. മെറൂൺ മിഡിയും ലൂസായ ഒരു ഹാഫ് കൈ ഷർട്ടുമായിരുന്നു ചേച്ചി ധരിച്ചിരുന്നത്.
"നീ എവിടാ കിടക്കുന്നേ.... ഇളയഛന്റെ മുറിയിൽ കിടന്നോ...." ആഹാരം കഴിച്ച് കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു.
"ഹമ്മേ.... ഞാനില്ലേ...എനിക്ക് പേടിയാ...." ഞാൻ മുൻകൂട്ടി തീരുമാനിച്ചത് വച്ചുകാച്ചി..!!
"ഹും.....ഒരാണ്...!! നാണമില്ലേടാ ആണാന്നും പറഞ്ഞ് ഞാത്തിക്കൊണ്ട് നടക്കാൻ..!!" ചേച്ചി ചിരിച്ചുകൊണ്ട് കളിയാക്കി. ഞങ്ങൾ മുത്തഛന്റെ മുറിയിലെത്തി. മരുന്നുകളുടെ ശക്തി കാരണം കിടന്നപാടേ മുത്തഛനുറങ്ങി നല്ല കൂർക്കംവലി ഉയർന്ന് കേൾക്കാം.... ആ മുറിയിൽ കിടന്ന ചേച്ചിയുടെ കട്ടിലിൽ ചൂണ്ടി പറഞ്ഞു "എന്നാൽ നീ അതിൽ കിടന്നോ..."
"അപ്പോൾ ചേച്ചിയോ..?"
"ഞാനല്ലെങ്കിലും താഴെയാ കിടക്കാറ് ആ കട്ടിൽ പഴയ കയറുകെട്ടിയ കട്ടിലാ...അതിൽ കിടന്നാൽ കുഴിഞ്ഞ് തൊട്ടിലിൽ കിടക്കുന്നപോലാ..."
"എന്നാ ഞാനും താഴെ കിടന്നോളാം" ഞാൻ പറഞ്ഞു. പിന്നെ ഒന്നും പറയാതെ ചേച്ചി പായ വിരിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയിച്ച ആശ്വാസത്താൽ ഞാൻ ഉള്ളാലെ സന്തോഷിച്ചു.
"ഇന്ന് നല്ല തണുപ്പുണ്ടല്ലോ...നിനക്ക് കന്പളിവേണോ..."
ചേച്ചിയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
"ഓ ... വേണ്ട ചേച്ചീ അല്ലേൽതന്നെ പുതപ്പൊക്കെ കിടക്കുന്പോളേ കാണൂ ....ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ എന്നാ തണുപ്പ്..."
"അതേയതേ.... നിന്റെ അമ്മ പറയാറുണ്ട് കാലത്ത് നിലത്ത് നിന്നാ തലയിണയും പുതപ്പും മുണ്ടുമൊക്കെ തപ്പിയെടുക്കുന്നതെന്ന്.." ചേച്ചി ചിരിച്ചു. മുത്തഛന്റെ കട്ടിലിന്റെ അരികിലേക്ക് തല വച്ച് ആ കട്ടിലിന് വിലങ്ങനെ ഞങ്ങൾ കിടന്നു. മിഡിക്കുള്ളിൽ ഇൻ ചെയ്തിരുന്ന ഷർട്ട് വലിച്ച് വെളിയിലിട്ട് ചേച്ചി മലർന്ന് കിടന്ന് കന്പിളി തലവഴി ആകെ മൂടിയിട്ട് പറഞ്ഞു....."ലൈറ്റ്
💬 Comments
View all comments