Chapter Title : പീ കെ [സിനിമോൾ]
പാന്റ് തയ്‌ക്കാൻ വേണ്ടി ഇരിക്കുന്നത് കണ്ടു പൊറുതി മുട്ടി ഒരു ദിവസം ജോപ്പൻ , പെണ്ണുങ്ങളുടെ ബ്ലൗസിന്റ കപ്പ് തയ്ക്കുന്നത് നിർത്തി എന്റെ തുണി എടുത്തു വെട്ടാൻ തുടങ്ങി,പാന്റ് തീരാറായപ്പോഴേക്കും കവലയിലെ കടകളൊക്കെ അടച്ചു, തെരുവ് ലൈറ്റൊക്കെ അണഞ്ഞു , പട്ടികൾ പോലും ഉറങ്ങാൻ തയാറെടുത്തു, പാന്റിന്റെ ബെൽബോട്ടം അടിവശം കൈതയ്യലിന് പകരം ധൃതിയിൽ മെഷീൻ അടിച്ചു അയാൾ നടുവ് നിവർത്തി എഴുനേറ്റ് പാന്റ് എനിക്ക് നീട്ടി ,"ഇട്ട് നോക്കെടെ " എന്ന് പറഞ്ഞു.
കർട്ടൻ ഇട്ടു മറച്ച കൊച്ചു മുറിയിലേക്ക് ജോപ്പൻ എന്നെ കേറ്റി നിർത്തി , കൊച്ചു തുണി തുണ്ടുകൾ ചിതറിക്കിടന്ന ആ മുറിയിൽ അയാൾ താഴെ കുത്തി ഇരുന്നു എന്റെ ഓരോ കാലും പൊക്കി ആ പാന്റു ഇടാൻ കാണിച്ചു തന്നു, അവസാനം സിപ്പ് ഇട്ടപ്പോൾ അയാൾ എന്നോട് പറഞ്ഞു "എടാ നീ രണ്ടു ജെട്ടി അത്യാവശ്യം വാങ്ങിച്ച് ഇടണം അതിന്റെ മുകളിലേ ഈ പാൻറ് ഇടാവു അല്ലേൽ പണി പാളും !" കേറ്റി ഇട്ട പാന്റ് ഞാൻ ഊരാൻ തുടങ്ങുമ്പോൾ ജോപ്പൻ പറഞ്ഞു , "നീ അത് വീട്ടിൽ ചെന്ന് ഊരിയാൽ മതി എനിക്ക് കട അടക്കണം ,നേരം ഒരുപാടായി ", അയാൾ എന്നെ പുറത്തിറക്കി കടയുടെ നിരകൾ ഇടാൻ തുടങ്ങി. അപ്പോഴേക്കും ഒരു ഓട്ടോ ഓടിയെത്തി അതിൽ നിന്നും ഒരു പെണ്ണ് കൈകാട്ടി ജോപ്പനെ, ജോപ്പൻ ഉടനെ കടയിൽ നിന്നും ഒരു തുണിക്കെട്ട് എടുത്തു കട പെട്ടെന്ന് പൂട്ടി " ഈ മൈരൻ ചെറുക്കൻ ഇടയ്ക്കു വന്നു ശല്യം ചെയ്ത
💬 Comments
View all comments