Chapter Title : പീ കെ [സിനിമോൾ]
വല്ലതും പരീക്ഷക്ക് എഴുതണ്ടെ , പോയി ക്ലാസിൽ കേറൂ "
ഉണ്ണിത്താൻ സാറിന് അന്ന് ഒരു മയം വന്നോ അതോ അപ്പൻ മരിച്ചത് കൊണ്ട് ഒരു സഹതാപമോ, അതോ കാര്യം ചുളുവിൽ നേടാനുള്ള അടവോ. ആ കൊല്ലം കൂടിയേ ഞങ്ങൾ സ്‌കൂളിൽ കാണുകയുള്ളു, ഇനി ഒരുമാസം, അധ്യാപകർക്കെല്ലാം സ്നേഹം കൂടിയപോലെ തോന്നി, ഉണ്ണിത്താൻ സാർ ചൂരൽ ഒക്കെ ഉപേക്ഷിച്ചിരുന്നു. പഴയ ചോദ്യം കൊണ്ട് വന്നു റിവിഷൻ ആയിരുന്നു എല്ലാവരും, എനിക്ക് ഒന്നും മനസ്സിലായില്ല പരീക്ഷ വരുന്നു എന്ന് മാത്രം മനസിലായി.
ഖാദർ ഒരു ക്‌ളാസ് കഴിഞ്ഞപ്പോൾ പറഞ്ഞു "ഊയെന്റള്ളാ , എടേ പീകെ , നിന്റെ ഒടുക്കത്തെ ഗ്ളാമർ! ചീനവനേലേ ജനാർദനൻ പോലെ ഉണ്ട്".
ജനാർദനനോ അതാരാ ഞാൻ കേട്ടിട്ടില്ല.
"മണിയാ, ഞാൻ ചീനവല കണ്ടു, ഓത്തു പള്ളീലെ ഉസ്താദ് എന്നെ കൊണ്ട് കാണിച്ചു, മാക്കം പള്ളി ഉറൂസിന്. സെക്കൻഡ് ഷോ”.
'കൊള്ളാമോ എന്താ കഥ ?"
"കഥ തിക്കുറീശ്ശീം ബഹദൂറും വേറെ ഒരാളും കൂടെ മീൻ പിടിക്കാൻ പോയി അവർക്ക് ഒരു നിധി കിട്ടി, ഒരു കുടം നിറയെ പൊന്നു, തിക്കുറിശ്ശി ആണ് അവിടത്തെ മൂപ്പൻ, അയാൾ കുടം വീട്ടിൽ വച്ചോളാം വിറ്റ് പണം എല്ലാര്ക്കും കൊടുക്കാം എന്ന് പറഞ്ഞു മറ്റു രണ്ടാളേം ഊമ്പിച്ചു. ഒരാൾ അറ്റാക്ക് വന്നു മയ്യത്തായി അയാള്ടെ മോൻ ആണ് പ്രേം നസീർ, തിക്കുറിശീന്റെ മോൻ ആണ് ജനാർദനൻ, ഓര്ക്ക് നല്ല പണം അല്ലെ, പാന്റും കൂളിംഗ് ഗ്ലാസ്സും എല്ലാം ഉണ്ട് , ബഹദൂറിന്റെ മോൾ ആണ് ജയഭാരതി, ഓളോട് ജനാർദ്ദനനും പ്രേം നസീറിനും പ്രേമം ആണ് , ജനാര്ദ്ദനന് പച്ചേങ്കില് കെട്ടാൻ ഒന്നുമല്ല പണിയെടുക്കാൻ ആണ് , നസീർ അങ്ങിനെ അല്ല നല്ല സ്നേഹം ആണ്, ഭാരതീന് നസീറിനെ ആണ് സ്നേഹം, പച്ചേങ്കിലു നസീറിന് ജോലീം കൂലീം ഒന്നുമില്ല , പണമില്ല, ബഹദൂറിനു തിക്കുറിശ്ശി കുറെ പണം ഒക്കെ കൊണ്ട് കൊടുത്തു മോളെ ജനാർദ്ദനനു നിക്കാഹ് ആക്കി ഉറപ്പിച്ചു, ജയഭാരതിക്ക് പച്ചേങ്കില് നസീർ മതി, ജനാര്ദ്ദനന് ഓളെ വേറെ ഒരു പണക്കാരന്
💬 Comments
View all comments