0%

Chapter Title : പീ കെ [സിനിമോൾ]

Author : Kambikathakal Read All Parts 887

ആണ് ആദ്യമേ ചെന്ന് പെട്ടത്. അയാൾക്ക് എന്റെ രൂപം തീരെ പിടിച്ചതായി തോന്നിയില്ല.

"നീ പഠിത്തം നിർത്തി എന്നാണല്ലോ എല്ലാരും പറഞ്ഞത് , വീണ്ടും എഴുന്നള്ളിയോ?"

,"നിക്കർ ഒന്നും ഇല്ലായിരുന്നു സാർ "

" അതിനെന്ത ഇപ്പോൾ കളസം ആയല്ലോ , നീ വീട്ടിലോട്ട് വാ , എന്റെ മോന്റെ പഴയ നിക്കർ തരാം , എനിക്ക് കുറെ തേങ്ങാ കിടക്കുന്നു എല്ലാം ഒന്ന് പൊതിച്ച്‌ വെളിച്ചെണ്ണ എടുക്കാൻ കൊടുക്കണം. ആ മാധവൻ നായർ പാരയും കൊണ്ട് വച്ചിട്ട് പോയിട്ട് പിന്നെ കണ്ടിട്ടില്ല, നീ വന്നു എല്ലാം ഒന്ന് പൊതിക്കണം, നിനക്ക് കാശു ഞാൻ തരും. "

"സാർ എനിക്ക് തേങ്ങാ പാര വച്ച് പൊതിക്കാൻ അറിയത്തില്ല"

"എടാ നിന്റെ അപ്പന്റെ മോൻ തന്നെയല്ലേ നീ , എല്ലാം പതുക്കെ ശരിയായിക്കോളും, എന്റെ പുരയിടത്തിൽ നിന്നും അല്ലേൽ അമ്മേം മോനും പെട്ടെന്ന് ഇറങ്ങി പൊയ്ക്കൊണം " ,

"ഞാൻ നാളെ രാവിലെ വരാം സാർ ",

"ശരി ഇനി ഒരു മാസമേ ക്ലാസ് കാണു , വല്ലതും പരീക്ഷക്ക്‌ എഴുതണ്ടെ , പോയി ക്ലാസിൽ കേറൂ "

ഉണ്ണിത്താൻ സാറിന് അന്ന് ഒരു മയം വന്നോ അതോ അപ്പൻ മരിച്ചത് കൊണ്ട് ഒരു സഹതാപമോ, അതോ കാര്യം ചുളുവിൽ നേടാനുള്ള അടവോ. ആ കൊല്ലം കൂടിയേ ഞങ്ങൾ സ്‌കൂളിൽ കാണുകയുള്ളു, ഇനി ഒരുമാസം, അധ്യാപകർക്കെല്ലാം സ്നേഹം കൂടിയപോലെ തോന്നി, ഉണ്ണിത്താൻ സാർ ചൂരൽ ഒക്കെ ഉപേക്ഷിച്ചിരുന്നു. പഴയ ചോദ്യം കൊണ്ട് വന്നു റിവിഷൻ ആയിരുന്നു എല്ലാവരും, എനിക്ക്

💬 Comments

View all comments