Chapter Title : പീ കെ [സിനിമോൾ]
പഠിത്തം മുടങ്ങി പതിനെട്ട് വയസ്സായി ക്‌ളാസിൽ എത്തിച്ചേരാൻ. ഇന്നത്തെ പോലെ പരീക്ഷക്ക് പോകുന്ന എല്ലാവര്ക്കും എ പ്ലസ് വാരിക്കൊടുക്കുന്ന കാലം അല്ലായിരുന്നു അത് ,
പിറ്റേന്ന് മഴയായിരുന്നു. ഞാൻ ബുക്കും സഞ്ചിയും തലയിൽ പിടിച്ചു നനഞ്ഞു കുതിര്ന്നാണ് ക്‌ളാസിൽ ചെന്നത് , എന്നെ പിള്ളേർ കൂകി വിളിച്ചു. പീ കെ , പീ കെ എന്ന് ഇരട്ടപ്പേര് വിളിച്ചു. എന്തിനാണ് എന്നെ പീ കെ, പീ കെ എന്ന് വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, അത് കൊണ്ട് തന്നെ അങ്ങിനെ വിളിച്ചാൽ ഞാൻ എന്തിനു കരയുന്നു എന്ന് ടീച്ചർമാർക്കും മനസ്സിലായില്ല.
അടുത്ത ദിവസം വൈകിട്ട് ഞാൻ സ്‌കൂൾ വിട്ടു ചെന്നപ്പോൾ അപ്പന്റെ മൃത ശരീരം വീട്ടിൽ പുതപ്പിച്ചു കിടത്തിയിരിക്കുകയാണ്. ഹൃദയം സ്തംഭിച്ചു അങ്ങേരു മരിച്ചു. ഉണ്ണിത്താന്റെ തെങ്ങിൽ കേറി കൊണ്ടിരുന്നപ്പോൾ നെഞ്ചു വേദന വന്നു ഉരഞ്ഞു താഴേക്കു പോന്നു, നെഞ്ചെല്ലാം കീറി ചോര ആയിരുന്നു. വീടിന്റെ താങ്ങു അതോടെ പോയി .
അപ്പന് കള്ളിറങ്ങിയപോൾ വിഷമം ഉണ്ടായി എന്ന് അമ്മ പറഞ്ഞു, പക്ഷെ അത് കൊണ്ട് മരിക്കും എന്ന് ആരറിഞ്ഞു. അപ്പൻ മരിച്ചതോടെ ഞങ്ങളെ കുടിയിറക്കാൻ ഉണ്ണിത്താൻ സാർ കുറെ ശ്രമിച്ചു. ഞങ്ങൾ എവിടെ പോകാൻ , അമ്മ പശുവിനേം ആടിനേം ഒക്കെ വളർത്തിയിരുന്നു, തോട്ടിൽ പോയി ഞണ്ടു പിടിക്കുമായിരുന്നു, കൊച്ചു ഞണ്ടും കപ്പളങ്ങയും ചേർത്ത് ഒരു ഒഴിച്ച് കറി ഉണ്ടാക്കുമായിരുന്നു അതും ചോറും ആണ് മിക്കവാറും രണ്ടു നേരം കിട്ടാറു , രാത്രീൽ ഒക്കെ മിക്കവാറും പട്ടിണി ആയിരുന്നു ആ കാലം. ഞങ്ങൾ താമസിക്കുന്ന പറമ്പിലെ കപ്പളങ്ങ ചെടികൾ കോഴിയുടെയും ആടിന്റേയും കാഷ്ടം കൊണ്ടോ പശുവിന്റെ ചാണകം കൊണ്ടോ എല്ലാ സമയവും കപ്പളങ്ങ പല വലിപ്പത്തിൽ ഉണ്ടാകുമായിരുന്നു, ഒന്നും ഒരിക്കലും പഴുക്കുന്നത് വരെ മരത്തിൽ നിന്നിട്ടുമില്ല. അമ്മക്ക് മാത്രമേ ആ കപ്പളങ്ങ കറി ഉണ്ടാക്കാൻ കഴിയുമായിരുന്നുള്ളൂ, അത് മാത്രം ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം.അന്നും ഇന്നും ആ കറിയുണ്ടെങ്കിൽ ഞാൻ ഇഷ്ടം പോലെ ചോറുണ്ണും. , ഞണ്ടിന്റെ ഒരു പൊടി അംശം മാത്രമേ പലപ്പോഴും കാണു പക്ഷെ
💬 Comments
View all comments