0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]

Author : Spulber Read All Parts 6232

കൂടെ പാടുന്നുണ്ട്.
ഒരു പലിശക്കാരന് വേണ്ട ഒരു ലക്ഷണവും പ്രത്യക്ഷത്തിൽ ബെന്നിക്കില്ല. ബി. എ . വരെ പഠിച്ച ബെന്നി അപ്പൻ്റെ മരണശേഷം അപ്പൻ തുടങ്ങി വെച്ച തൊഴിൽ അമ്മച്ചിയുടെ നിർബന്ധം മൂലം ഏറ്റെടുക്കുകയായിരുന്നു. മരിക്കുമ്പോൾ അപ്പന് ലക്ഷങ്ങൾ കിട്ടാനുണ്ടായിരുന്നു. ആരും ഏറ്റെടുക്കാനില്ലെങ്കിൽ അതെല്ലാം നഷ്ടപ്പെടുമെന്നോർത്ത അമ്മച്ചി, ബെന്നിയെ ഉത്തരവാദിത്വം ഏൽപ്പിക്കുകയായിരുന്നു.
ഒരു സ്കൂൾ മാഷാവാൻ ആഗ്രഹിച്ച, കവിതകളും, ഗസലുകളും ഇഷ്ടപ്പെട്ട ബെന്നി, അപ്പൻ്റെ സഹായിയായ റഹീമിനേയും കൂടെകൂട്ടി ഈ തൊഴിൽ ഏറ്റെടുത്തു. പൈസ പിരിക്കലെല്ലാം റഹീം തന്നെയാണ്. ആള് വലിയ ധൈര്യശാലിയൊന്നുമല്ലെങ്കിലും, ഒരു ഗുണ്ടയുടെ ക്രൂരമുഖമുള്ള റഹിം ഈ ബിസിനസിന് ആവശ്യമാണെന്ന് ബെന്നിക്ക് വൈകാതെ മനസിലായി.
ബെന്നി വളരെ സൗമ്യമായിട്ടാണ് ആളുകളോട് ഇടപെടുക. റഹീംനേരെ തിരിച്ചും. അപ്പനെപ്പോലെ ചെറിയ ഇടപാടുകളൊന്നും ബെന്നി ഇപ്പോൾ നടത്താറില്ല. ലക്ഷങ്ങളുടെ ഇടപാടുകൾ മാത്രമേ ഉള്ളൂ.അതിന് കൃത്യമായ ഈടും വാങ്ങും. ഈ മുപ്പത്തിനാലാം വയസിലും അവൻ അവിവാഹിതനാണ്. അമ്മച്ചി കുറേ നിർബന്ധിച്ച് ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്. കല്യാണം കഴിക്കാതിരിക്കാൻ അവന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. കഴിച്ചില്ല,
അത്ര തന്നെ.
ബെന്നിക്ക് സ്ത്രീ വിഷയത്തിൽ ചെറിയ താൽപര്യമൊക്കെയുണ്ട്. പക്ഷേ അവരുടെ നിസഹായത മുതലെടുക്കാനൊന്നും അവൻ ശ്രമിച്ചിട്ടില്ല. അങ്ങിനെയാണെങ്കിൽ ഒരുപാട് സുന്ദരികൾ അവൻ്റെ കാൽചുവട്ടിൽ കിടന്നേനെ. രണ്ട്മൂന്ന് സ്ത്രീകളുമായൊക്കെ അവൻ ബന്ധപ്പെട്ടിട്ടുണ്ട്. അതെല്ലാം ഇങ്ങോട്ട് താൽപര്യപ്പെട്ട് അവരുടെ പൂർണ സമ്മതത്തോടെയായിരുന്നു.

ഇപ്പോൾ അവൻ്റെ ഹൃദയത്തിൽ ഒരു കൊളുത്ത് വീണിട്ടുണ്ട്. അതങ്ങിനെ കൊളുത്തി വലിക്കുകയാണ്. പക്ഷേ അതൊരിക്കലും വേദനയല്ല. തേനിൽ മുക്കിയ തൂവൽ കൊണ്ട് തഴുകുന്ന പോലെയുള്ള സുഖം. അവളെക്കുറിച്ചോർത്താൽ തന്നെ ഹൃദയത്തിൽ മഞ്ഞുതുള്ളി വീഴുന്നതുപോലൊര് കുളിര്.അവളെ ലൈംഗികമായി ബന്ധപ്പെടുത്തി കാണാൻ പോലും അവന് കഴിയുന്നില്ല. അവനവളോട് പരിശുദ്ധമായ പ്രണയമാണ്. അവളെ അടുത്ത് കിട്ടിയാൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ താലോലിക്കാനാണവനിഷ്ടം. പക്ഷേ ഏറ്റവും രസം ഇന്നുവരെ അവൻ്റെ പ്രണയം അവൾ അറിഞ്ഞിട്ടില്ല എന്നതാണ്. ഏതാണ്ട്

💬 Comments

View all comments