0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 4 [സ്പൾബർ]

Author : Spulber Read All Parts 6.2K

സാധനം സെലക്ട് ചെയ്തു കൊടുക്കുകയാണ്. അതൊട്ടും മോശമാവരുത്. അവൾ നന്നായി സമയമെടുത്ത് ഒരടിപൊളി ഷർട്ട് തന്നെ അവനെടുത്ത് കൊടുത്തു. വെള്ളയിൽ ചെറിയ പ്രിൻ്റുകളുള്ള ആ ഫുൾസ്ലീവ് ഷർട്ട് ബെന്നിക്കും ഇഷ്ടമായി. അപ്പോൾ തന്നെ ഡ്രസിംഗ് റൂമിൽ കയറി അതവൻ മാറ്റിവന്നു. ഇതവന് നന്നായി ചേരുന്നുണ്ടെന്ന് ഷീബക്ക് തോന്നി. അവൻ ഒന്നുകൂടി സുന്ദരനായിട്ടുണ്ട്. ചുള്ളൻ ചെക്കൻ.
ഷീബ കൊതിയോടെ അവനെ നോക്കി.
പിന്നെ പതിയെ ചെവിയിൽ പറഞ്ഞു.

“ഇച്ചായാ..ഷെഡി ഒരെണ്ണം വേണമെങ്കിൽ എടുത്തോ… മറ്റത് ഞാൻ തരൂല…”

“അത് പിന്നെ നമുക്കെടുക്കാം… നീ വാ…”

ബെന്നി അവളുടെ കയിൽ പിടിച്ച് മറ്റൊരു സെക്ഷനിലേക്ക് പോയി. നിരനിരയായി അടുക്കി വെച്ച സാരികളുടെ മായാലോകം.
സുന്ദരികളായ സെയിൽസ് ഗേളുകൾ അടുത്തേക്ക് വന്നു.

“വെൽക്കം സാർ… വെൽക്കം മാഡം…
എന്താ സാർ വേണ്ടത്… വൈഫിന് സാരിയാണോ..?”

“ ഉം..ഇവൾക്ക് നല്ലൊരു സാരി സെലക്ട് ചെയ്ത് കൊടുക്ക്…”

ഇവൾ തന്റെ ഭാര്യ തന്നെയാണെന്ന മട്ടിൽ ബെന്നി പറഞ്ഞു.
അവർ ഓരോ സാരിയെടുത്ത് നിവർത്തി ഷീബയുടെ ദേഹത്ത് വെച്ച് നോക്കി. ഷീബ അമ്പരന്ന് നിൽക്കുകയാണ്. ഇച്ചായൻ തനിക്ക് പുതിയ സാരി വാങ്ങിത്തരുന്നു. ഇന്ന് വരെ കടയിൽ പോയി സാരി വാങ്ങാനൊന്നും തനിക്ക് പറ്റിയിട്ടില്ല. അയാളും, അമ്മുവും കൂടിപ്പോയി എന്തെങ്കിലും വാങ്ങി വരും. താനതുടുക്കും.

ഷീബയുടെ ദേഹത്ത് വെച്ച് നോക്കിയ ഓരോ സാരിയും ബെന്നി നോക്കി. അവനിഷ്ടപ്പെട്ട മൂന്നെണ്ണം മാറ്റിവെച്ചു. അതിന് മാച്ചായ ബ്ലൗസുമെടുത്തു. എല്ലാം റെഡിമേഡ് ബ്ലൗസുകൾ.

“ സാരിയുടുപ്പിക്കാൻ പറ്റിയ ആളുണ്ടോ ഇവിടെ..”

ബെന്നി സെയിൽസ് ഗേളിനോട് ചോദിച്ചു.

“ഉണ്ട് സാർ…നീതൂ… നീ മാഡത്തിന്

💬 Comments

View all comments