0%

Chapter Title : ?പെങ്ങളെ പീഢിപ്പിച്ച പഹയൻ? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 10.1K

അയാളെക്കുറിച്ച് ഇല്ലാത്ത പല കഥകളും പറഞ്ഞു പിടിപ്പിക്കുകയും ചെയ്തു. അതിനുവേണ്ടി എന്റെ സുഹൃത്തുക്കളുടെ സഹായം വരെ തേടി.

എന്തിനധികം പറയുന്നു, രാത്രിയായാൽ വെള്ളമടിച്ച് അരിച്ചാലിൽ കിടന്നുറങ്ങുന്ന അയാളെ സുഹൃത്തുക്കൾ ഓട്ടോ പിടിച്ചായിരുന്നു എന്നും വീട്ടിലെത്തിച്ചിരുന്നത് എന്നു പോലും പറഞ്ഞു. പക്ഷേ ഒരു രക്ഷയും ഉണ്ടായില്ല. ചേച്ചിയുടെ വാശിക്കു മുന്നിൽ അച്ഛൻ തോറ്റു. അച്ഛനല്ല, ഞാൻ തോറ്റു എന്നു പറയുന്നതായിരിക്കും ശരി.

അച്ഛൻ തനിച്ചൊരന്വേഷണം നടത്തിയപ്പോൾ ഞാൻ പറഞ്ഞതെല്ലാം കളവായിരുന്നു എന്ന് മനസ്സിലാവുകയും ചെയ്തു. അച്ഛൻ കലാണത്തിനു സമ്മതിച്ചു. പ്രേമക്കല്യാണത്തിന് സ്ത്രീധനം പ്രശ്നമല്ലാത്തതു കൊണ്ട് അച്ഛനതൊരു ആശ്വാസമാവുകയും ചെയ്തു. അവളുടെ മനസ്സ് സ്വർഗ്ഗത്തിലേക്ക് തീവണ്ടിയിൽ കയറിപ്പോകുമ്പോൾ ഞാൻ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ നിൽക്കുകയായിരുന്നു.

ഇനിയെങ്ങിനെ അവൾക്കിട്ടൊരു പണികൊടുക്കും എന്ന് തലപുകഞ്ഞ് ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നു രാവിലത്തെ ടീച്ചറിന്റെ വെടിക്കെട്ട് സന്ദർശനം. അവളുടെ കയ്യിൽ എന്നെ അടിക്കാൻ ഒരു വടികൂടി ഞാൻ കൊടുത്തു.

നടന്ന് നടന്ന് അമ്മാവന്റെ വീടിനു മുൻപിലെത്തി. അമ്മാവന്റെ വീട് ലക്ഷ്യം വെച്ചതിന് ഒരേഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. വിശപ്പ്.! രാവിലെ ചായപോലും കുടിച്ചിട്ടില്ല. നല്ലൊരു ഞായറാഴ്ച്ചയുടെ തുടക്കം ഇങ്ങിനെയായല്ലോ ഈശ്വരാ.

നേരെ അടുക്കള വശത്തേക്ക് ചെന്നു. അല്ലെങ്കിലും ഏതൊരു വീട്ടിൽ ചെന്നാലും നേരെ അടുക്കള വശത്തേക്ക് പോവുന്നതാണല്ലോ എന്റെ സ്വഭാവം.!

അടുക്കളയിലേക്കു കയറി. അമ്മായിയെ കാണാനില്ല. എന്റെ രാധക്കുട്ടി അവിടിരുന്ന് ചായ കുടിക്കുന്നുണ്ട്. മുഖമുയർത്തി നോക്കിയ അവൾ എന്നെ കണ്ട് നാണവും പേടിയും എല്ലാം കലർന്ന ഭാവത്തിൽ ചുറ്റും നോക്കി. അവൾക്ക് ഇരിപ്പുറക്കുന്നില്ല.

"അമ്മേ ദേ മനുവേട്ടൻ." അവൾ ഉറക്കെ വിളിച്ചുപറഞ്ഞു.

ഞാനവളെ എന്തെങ്കിലും ചെയ്യുന്നത് അമ്മ

💬 Comments

View all comments