Chapter Title : പെങ്ങളൂട്ടി 1 [ഗിരീഷ്]
ഇസ്മായിൽ എന്നയാൾ ഉമ്മറത്ത് വന്നു. എന്നോട് ഇരിക്കാൻ പറഞ്ഞു. എന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പാസ്പോർട്ട് ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോൾ ഒരു കോപ്പി നൽകാൻ പറഞ്ഞു. നോക്കട്ടെ എന്തെങ്കിലും ചെയാം എന്ന് പറഞ്ഞു. അന്നുതന്നെ ഞാൻ പാസ്പോർട്ട് കോപ്പി നൽകി. എന്റെ മൊബൈൽ നമ്പരും.
തികച്ചും അപ്രതീക്ഷിതമായി ഒരു ദിവസം ദുബായിൽ നിന്നു എനിക്ക് ഒരു ഫോൺ വന്നു. എടുത്തപ്പോൾ ഇസ്മായിൽ സാറിന്റെ ഓഫിൽനിന്നാണ്. താങ്കളുടെ വിസ റെഡിയായിട്ടുണ്ട്. കഴിയുന്നതും പെട്ടെന്ന് പോകാൻ റെഡിയാകു. ഡേറ്റ് അറിയിച്ചാൽ ടിക്കറ്റ് അയക്കാം എന്നും പറഞ്ഞു. ഞാൻ വിവരം പറയാൻ മേനോൻസാറിന്റെ അടുത്തെത്തി. അദ്ദേഹത്തിനും ഫോൺ ഉണ്ടായിരുന്നു എന്ന് പറഞ്ഞു. വീട്ടിലേലോചിച്ചു രണ്ടാഴ്ചക്കുള്ളിൽ പോകാം എന്നവരെ അറിയിച്ചു. കൃത്യം 15 -)0 ദിവസം യാത്രക്കുള്ള ടിക്കറ്റ് അടുത്ത ദിവസം ലഭിച്ചു.
ഞാൻ ഇത്രയും അകലേക്ക് പോകുന്നതിൽ അച്ഛനും അമ്മയ്ക്കും പ്രയാസം ഉണ്ടായിരുന്നു എങ്കിലും ഏറ്റവും സങ്കടം അനിയത്തിക്കായിരുന്നു. കാരണം അവൾക്കു എന്നും ചേട്ടനും കൂട്ടുകാരനുമൊക്കെ ഞാനായിരുന്നു. യാത്രക്കുള്ള ദിവസം തീരുമാനമായതോടെ അവൾ ക്ലാസ്സു കഴിഞ്ഞാൽ എന്റെ അടുത്തു അല്ലെങ്കിൽ എന്നെ ചുറ്റിപ്പറ്റി ഉണ്ടാകും. രാത്രി ഞാൻ വീട്ടിലെത്താൻ വൈകിയാൽ പരിഭവവും സങ്കടവും ഒക്കെയായി. രാത്രി വൈകുവോളം എന്റെ റൂമിലിരുന്നാകും പഠിത്തമൊക്കെ. ഓരോ ദിവസം കഴിയും തോറും അവളുടെ വിഷമം കൂടിക്കൂടി വന്നു. ഒരു ദിവസം അവൾ ചോദിച്ചു ഏട്ടാ ഇന്ന് ഞാൻ ഇവിടെ കിടന്നോട്ടെ? എന്തേ എന്ത് പറ്റി മോളേ? ഒന്നുല്ല എനിക്ക് അത്രേം നേരം കൂടി ഏട്ടന്റെ കൂടെ കഴിയുമല്ലോ എന്ന്. ഞാൻ ശരി എന്ന് പറഞ്ഞു.
💬 Comments
View all comments