0%

Chapter Title : പെൺകരുത്ത് [PK]

Author : kkstories Read All Parts 129

ഈ തെണ്ടിത്തരം ആരോടും ചെയ്യരുത് എന്നും പറയണം തിരിച്ച് അവനൊന്നും ചെയ്യില്ല.. ചെയ്യാൻ മുതിർന്നാൽ നമ്മുടെ പിള്ളേര് കേറി മേഞ്ഞോളും ആ കാര്യം ഏട്ടനേറ്റു നീ ധൈര്യമായിരിക്ക് "

മനസ്സിൽ ഭയം അലയടിക്കുമ്പോഴും ആദിയുടെ വാക്കുകൾ ശിവാനിക്ക് ആശ്വാസമായി ഒപ്പം ആകാശിനോടുള്ള വെറുപ്പുകൂടി ചേർന്നപ്പോൾ പ്രതികരിക്കുവാൻ തന്നെ അവൾ ഉറച്ചു രാവിലെ കോളേജു ഗേറ്റിനു മുന്നിലെത്തുമ്പോൾ ശിവാനിയുടെ ഉടലാകെ വിറയ്ക്കുന്നുണ്ടായിരുന്നു. മനസ്സിൽ സംഭരിച്ച ധൈര്യം ചോർന്നു തുടങ്ങി എന്ന് മനസ്സിലായ നിമിഷം അവൾ ഫോൺ എടുത്ത് ആദിയുടെ നമ്പർ ഡയൽ ചെയ്തു കാതോട് ചേർത്തു

" എന്തായി മോളെ ... കോളേജിലെത്തിയോ നീ "

മറുതലയ്ക്കൽ ആദിയുടെ ശബ്ദം കേൾക്കേ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി അവൾക്ക്

" ഏട്ടാ .. എനിക്ക് വല്ലാതെ പേടിയാകുന്നു ... ശരീരമാകെ വിറയ്ക്കുന്നു ... ഒന്നും വേണ്ട ഏട്ടാ.. എന്നെകൊണ്ട് കഴിയില്ല ഏട്ടൻ ഇങ്ങ് വന്നാൽ മതി "

സംസാരിക്കുമ്പോൾ അവളുടെ ശബ്ദമിടറി മിഴികളിൽ നീർ പൊടിഞ്ഞു

" ശിവാനി .... മോളെ ഇപ്പോൾ നീ പ്രതികരിച്ചില്ലെങ്കിൽ ഇനിയും ശല്യമേറും ... ധൈര്യമായി അകത്തേക്ക് ചെല്ല് നീ പോലുമറിയാതെ നിനക്ക് ചുറ്റും ആൾക്കാരെ നിർത്തിയിട്ടുണ്ട് ഞാൻ ഒന്നും പേടിക്കാനില്ല .... ഇനി അവനിട്ട് പൊട്ടിച്ച ശേഷമേ എന്നെ നീ വിളിക്കാവൂ കേട്ടല്ലോ ...."

മറുത്തൊരു വാക്ക് പറയുവാൻ അവസരം നൽകാതെ ആദി കാൾ കട്ടു ചെയ്തപ്പോൾ ഒടുവിൽ ധൈര്യം സംഭരിച്ചവൾ അകത്തേക്ക് കയറി

കോളേജു ക്യാന്റീനിനു മുന്നിൽ കൂട്ടുകാരുമൊത്ത് നിൽക്കുന്ന ആകാശിനെ കാൺകെ അറിയാതെ തന്നെ അവളുടെ മിഴികളിലേക്ക് രോക്ഷം ഇരച്ചു കയറി. രണ്ടും കൽപ്പിച്ച് അവനു നേരെ വീറോടെ നടന്നടുക്കുമ്പോൾ ചുറ്റും പലരും തന്നെ ശ്രദ്ധിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. ആദിയുടെ വാക്കുകൾ മനസിലോർക്കവേ ധൈര്യം ഇരട്ടിയായി. തൊട്ടു മുന്നിൽ ശിവാനിയെ കാൺകെ ഒരു നിമിഷം ആകാശൊന്നു സംശയിച്ചു

" നിനക്ക് എന്റെ അടി വസ്ത്രത്തിന്റെ അളവെടുക്കണം അല്ലേടാ നായേ ..."

അതൊരു ഗർജ്ജനമായിരുന്നു മറുപടി പറയുവാൻ ആകാശിന് അവസരം ലഭിച്ചില്ല. അതിനു മുന്നേ ശിവാനിയുടെ വലതു കാൽമുട്ട് അവന്റെ അടി വയറ്റിലമർന്നു. അപ്രതീക്ഷിത പ്രഹരത്തിന്റെ വേദനയാൽ കുമ്പിട്ടുപോയ അവന് അടുത്ത നിമിഷം കിട്ടി ചെകിടു പൊട്ടുമാറ് ഒരെണ്ണം കൂടി. ഇത്തവണ പിടിച്ചു നിൽക്കുവാൻ ആകാശിനു കഴിഞ്ഞില്ല. നിലത്തേക്കവൻ വീഴുമ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും പകച്ചു പോയി. അപ്പോഴേക്കും വിദ്യാർഥികളുടെയും അധ്യാപകരുടെയും ഒരു കൂട്ടം തന്നെ

💬 Comments

View all comments