Chapter Title : പെൺക്കുയിൽ 1 [Aswin]
പോവാൻ ഒരുങ്ങുകയാണ്.
"ഡാ... വെറുതെ ഇരിക്കാതെ, അടുത്ത ആഴ്ചത്തെ പരിപാടിക്ക് എന്തേലും പഠിക്കാനുണ്ടെൽ പഠിക്ക്. ഡയലോഗ് എന്തേലും തെറ്റിച്ചാൽ പിന്നെ ആകെ നാണക്കേടാവും."
"ഹാ.. അത് കേട്ടപ്പോഴാ. അമ്മേ, ഇന്ന് നമ്മുടെ ജോസേട്ടൻ വരുന്നുണ്ട് ഇങ്ങോട്ട് ഉച്ച ആകുമ്പോൾ. എനിക്കുള്ള ഡ്രസ്സ് പുള്ളി എവിടുന്നോ ഒപ്പിച്ചിട്ടുണ്ട്, ചേരുന്നുണ്ടോന്ന് നോക്കാനാണ്. അമ്മ വരില്ലേ അപ്പോളേക്കും."
" ഞാനെന്തിനാ വരുന്നേ. ജോസേട്ടൻ ഉണ്ടല്ലോ, പുള്ളി പറയുന്നപോലെ കേട്ടാ മതി. എങ്ങനത്തെ ഉടുപ്പാ ചെക്കാ നിനക്ക് കൊണ്ടുവരുന്നെ?"
"ആവോ.. ജോസേട്ടൻ കൃത്യമായി പറഞ്ഞില്ല. എന്താണേലും കൊണ്ടുവരുമ്പോ അറിയാം. നല്ല ഭംഗി ഉള്ളതായാ മതിയായിരുന്നു." ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
" എന്നാപ്പിന്നെ നീയത് സ്ഥിരമാക്കിക്കോ." അമ്മ ഒരുങ്ങി മുടിയെല്ലാം നേരെയാക്കികൊണ്ട് പറഞ്ഞു.
"ഞാനിറങ്ങുവാ. ജോസേട്ടൻ വരുമ്പോ ആ പൊടി എന്തേലും കലക്കി കുടിക്കാനും കൊടുക്കണം കേട്ടോ"
"ശെരി ദേവൂട്ടി." ഞാൻ അമ്മയുടെ രണ്ടു തോളിലും പിടിച്ച് കൂടെ പുറത്തേക്ക് ഇറങ്ങി എന്നിട്ട് അമ്മയെ യാത്രയാക്കി. അമ്മ സാരി ഉടുത്ത് നടന്നുപോകുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഞാൻ പിന്നെയും ടി വി കാണാൻ ഇരുന്നു.
അധികം താമസിക്കാതെ തന്നെ കോളിംഗ് ബെൽ അടിച്ചു.
"ജോസേട്ടൻ ആടാ..നീ വേഗം വാതിൽ തുറന്നോ." പുറത്ത് നിന്ന് ശബ്ദം കേട്ടു. ഞാൻ തുറക്കാനായി എണീറ്റു.
ജോസേട്ടനെ പറ്റി പറഞ്ഞില്ലല്ലോ. എൻ്റെ വീടിൻ്റെ 3 വീടപ്പുറം ആണ് ജോസേട്ടൻ താമസിക്കുന്നത്. 45വയസ്സ് കഴിഞ്ഞു. ഭാര്യയും മകനും വിദേശത്താണ്. പുള്ളിയും അങ്ങോട്ടേക്ക് പോകാനുള്ള കാര്യങ്ങൾ നോക്കുന്നുണ്ട്. കുറച്ച് സ്ഥലമിടപാടും കേസും ഒക്കെയായി നാട്ടിൽ നിന്നുപോയതാണ്. അതുകൊണ്ട് തന്നെ അസോസിയേഷൻ കാര്യങ്ങളിൽ
💬 Comments
View all comments