Chapter Title : പെണ്ണ് വളയും നാട് 2 [PSK]
എന്തൊക്ക ആണ് ദൈവമേ ഇവിടെ നടക്കുന്നത്….. വലിയ വിഷമം തന്ന എനിക്ക് ദൈവം കരുതി തന്നത് വലിയ സന്തോഷം ആണെല്ലോ…. എനി എന്തൊക്കെ ഭാഗ്യം ആണ് എന്നെ തേടി വരുക…. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു വിജയത്തിന്റെ പുഞ്ചിരി…
പതുക്കെ മയക്കം എന്റെ കണ്ണുകളെ ബാധിച്ചു.. ഞാൻ ഉറങ്ങാൻ തുടങ്ങി…
(((( അവന്റെ കയ്യിൽ കിടന്ന വള പതുക്കെ ചൂട് ആവാൻ തുടങ്ങി… അതോടപ്പം അതിൽ നിന്നും ചെറിയ പ്രകാശവും…. ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് പോയ അവൻ ഇതൊന്നും അറിഞ്ഞില്ല….. ))))
************
സ്വപ്നത്തിൽ ഞാൻ അമ്മയുടെ മടിയിൽ കിടക്കുകയാണ്….
ഞാൻ കണ്ണ് തുറന്ന് നോക്കി… അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു…..ദുഃഖം നിറഞ്ഞ മുഖം...
" എന്താ അമ്മേ എന്തിനാ കരഞ്ഞത് "…..
അതിന് മറുപടി എന്നോണം അമ്മ നിറഞ്ഞ കണ്ണോടെ എന്റെ കണ്ണുകൾ മൂടി…..
കണ്ണ് തുറന്ന ഞാൻ കാണുന്ന കാഴ്ച അതി ഭയങ്കരം ആയിരുന്നു…..
അലറി വിളിച്ചു ഓടുന്ന ജനങ്ങൾ….കത്തി പുകയുന്ന നെൽപാഠങ്ങൾ…. എങ്ങും പുക മയം…. തറയിൽ ജീവന് വേണ്ടി പിടയുന്ന മനുഷ്യർ…..
കുറെ ആളുകൾ കുതിര പുറത്ത് വന്ന് ഓടുന്ന ജനങ്ങൾക്ക് നേരെ വെടി വെയ്ക്കുന്നു…. വെടി ഏറ്റവർ തല്ക്ഷണം മരിച്ചു വീഴുന്നു…. ഒരാൾ പോലും ബാക്കി ഇല്ല എല്ലാവരും മരിച്ചു….
കുറച്ചു ആയുധധാരികൾ വീടികളിലെ കതക് ചവിട്ടി പൊളിച്ചു അകത്തേക്ക് നിറ ഒഴിക്കുന്നു….
ഇതെല്ലാം കണ്ട് ഞാൻ സ്ഥബ്ധൻ ആയി നിൽക്കുകയാണ്…..എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല...
കുതിര പുറത്ത് വന്ന ഒരാൾ എന്നെ കണ്ടു… എന്നെ ചൂണ്ടി എന്തോ പറഞ്ഞു….
💬 Comments
View all comments