Chapter Title : പെണ്ണ് വളയും നാട് 3 [PSK]
പിടിച്ചു അമർത്തി… അപ്പോഴാണ് നിക്കിയോട് വളയെ കുറിച്ച് ചോദിക്കുന്ന കാര്യം മനസിലേക്ക് ഓടി എത്തിയത്….
ഞാൻ വേഗം തന്നെ പണി തീർത്ത് അവളുടെ വീട്ടിലേക്ക് ചോള ചെടികൾക്ക് ഇടയിലൂടെ ആരും കാണാതെ എത്തി…
കതക് തുറന്നു ചെല്ലുമ്പോൾ തന്നെ അവൾ എന്തോ ചെയ്ത് കൊണ്ട് ഇരിക്കുക ആണ്….
പിറകിൽ നിന്നും ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി… എന്നെ കണ്ടതും ഓടി വന്നു എന്നെ കെട്ടി പിടിച്ചു എന്റെ ചുംബിച്ചു…ഞാൻ തിരിച്ചും..
എനിക്ക് ഒരു കാര്യം അറിയണം നിന്റെ സഹായം വേണം…
ചുണ്ടുകളെ വേർപെടുത്തി ഞാൻ അവളെ നോക്കി പറഞ്ഞു...
എന്തോ പ്രധാന കാര്യം ആണെന്ന് മനസിലായത്തും അവൾ വേഗം പിടി വിട്ടു… എന്നെയും കൂട്ടി കട്ടിലേക്ക് ഇരുന്നു..
ഇനി പറ എന്താ കാര്യം,,,, നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം പ്രധാനപെട്ട ഏതോ ഒരു കാര്യം ആണെന്ന്….
അവൾ എന്റെ മുഖം നോക്കി വായിച്ചപോലെ എന്നെ ശ്രെദ്ധിച്ഛ് പറഞ്ഞു...
ഞാൻ കുറെ നേരം ആലോചിച്ചു പറയണമോ വേണ്ടയോ…
നീ എന്ത് കാര്യം ആണ് എങ്കിലും എന്നോട് പറയാം… ഒരു കൂട്ടുകാരിയെ പോലെ എന്നെ വിശ്വസിക്കാം….
ഞാൻ ശ്വാസം എടുത്തു… പതുക്കെ എല്ലാം പറയാൻ തുടങ്ങി… എന്റെ ജീവിതവും എന്റെ നാടും… അമ്മയുടെ മരണവും, വളയുടെ കാര്യവും ഇവിടെ എത്തിയതും അടക്കം എല്ലാം അവളോട് ഒന്ന് വിടാതെ തുറന്ന് പറഞ്ഞു….
അത്രെയും പറഞ്ഞപ്പോൾ തന്നെ എന്റെ മനസ് ഒന്ന് ശാന്തം ആയത് പോലെ….
നിക്കി ഇത് എല്ലാം കേട്ട് വിശ്വാസം വരാതെ എന്നെ നോക്കി ഇരുന്നു .
💬 Comments
View all comments