0%

Chapter Title : പെണ്ണൊരുത്തി 1 [Devil With a Heart]

Author : Devil With a Heart Read All Parts 7.3K

പിറകോട്ട് മാറിയിരുന്നു ഞാൻ .. മനസ്സിൽ ഉണ്ടായതാണ്… ആരും വിളിക്കില്ല പക്ഷെ അച്ചുവേച്ചിമാത്രമേ എനിക്ക് ഉള്ളു എന്നൊരു ബോധ്യയപ്പെടുത്തൽ പോലെയായിരുന്നു അത്..

“ഇനീപ്പോ വിഷം കലക്കി തന്നാലും..അതെന്റെയേച്ചീടെ കയ്യീന്ന് ആണേ ഞാനത് കഴിക്കൂലെ!"

…….

…….

"എങ്കിൽ അടുത്ത ഉരുള എനിക്കുള്ളതാവും!!"

ഞാനില്ലാത്ത ഒരു നിമിഷം എന്റെ ചേച്ചി ഉയിരോടെ ഉണ്ടാവില്ലെന്ന് എനിക്കുറപ്പാണ്.. ചെയ്യാൻ തുനിഞ്ഞ കാര്യമോർത്ത് ഞാനെന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു

അന്നത്തെ ദിവസം എങ്ങനെയോ ഞാൻ കോളേജിൽ തള്ളി നീക്കി.. ഇടയ്ക്ക് വേണി എന്നോടെന്തു പറ്റിയെന്ന് ചോദിച്ചു ഞാൻ മറുപടി പറഞ്ഞില്ല… അല്ല പറയാൻ പറ്റില്ലല്ലോ!!

വീട്ടിലേക്ക് എത്തിയത് വളരെ വൈകിയായിരുന്നു… അതും മനപ്പൂർവ്വം!

ഗേറ്റ് തുറന്നു കയറുമ്പോൾ മുറ്റത്ത് ചേച്ചി നിൽക്കുന്നത് കണ്ടു… സ്കൂളിലെ സാരിയിൽ തന്നെയാണ്.. മുന്താണി അരയിൽ തിരുകി വെച്ചിട്ടുണ്ട്.. മുഖത്ത് എന്നെ കാണാഞ്ഞതിന്റെ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി

തലകുമ്പിട്ടു ഞാൻ മുൻപോട്ട് നടന്നു.. കയ്യിലെ തള്ളവിരൽ കൈക്കുള്ളിലേക്ക് മടക്കി പിടിച്ചിരുന്നു ഞാൻ… ചിലപ്പോ ഉള്ളിലെ കുറ്റബോധം കാരണം ഞാനത് ഞെക്കിയൊടിക്കും എന്ന് തോന്നിപ്പോയി…

“എവിടായിരുന്നെടാ.. ഇതുവരെ നീ?!!”

…

മറുപടി ഉണ്ടായിരുന്നില്ലെനിക്ക്.. ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ എനിക്കായില്ല..

“ചോദിച്ചത് കേട്ടില്ലേ നീ.. എവിടെയായിരുന്നൂന്ന്?!!” കൈകൾ കെട്ടി നിന്ന് ഗൗരവത്തിൽ ചേച്ചി ചോദിച്ചു

“എ.. എക്സ്ട്രാ ക്ലാസ്സ് ഉണ്ടായിരുന്നു..” അതു പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി പക്ഷെ ചേച്ചിയുടെ മുഖത്ത് മാത്രം നോക്കീല

റൂമിൽ കയറി കട്ടിലിലേക്ക് കമഴ്ന്ന് വീഴുമ്പോ.. ഇനിയെങ്ങനെ? എന്നൊരു ചിന്തയെന്റെ മനസ്സിൽനിറഞ്ഞു നിന്നു..

അല്പനേരം കഴിഞ്ഞപ്പോ ബെഡിൽ ചെറിയ അനക്കം കേട്ടു ഞാൻ എഴുന്നേറ്റപ്പോൾ എന്റെയടുത്തായി ചേച്ചി!!

💬 Comments

View all comments