0%

Chapter Title : പെണ്ണൊരുത്തി 1 [Devil With a Heart]

Author : Devil With a Heart Read All Parts 7.3K

ചേച്ചീ…വിട്.. വിട്…നോവുന്നൂ…ഹാവൂ….” വീട്ടുമുറ്റത്ത് നിന്ന് ഞാൻ അലറി കൂവി

“ പറയാതെ ഞാൻ ചെവിന്ന് കയ്യെടുക്കില്ല.. പറയടാ കുരുത്തംകെട്ടവനെ!!”

“ഇല്ലില്ല ചെയ്യില്ല… പ്ലീസേച്ചീ വേദനിക്ക്ണൂ..” നിലവിളി കൂടിയപ്പോ ചെവിയിൽ നിന്നു കയ്യെടുത്തു

“ആരെങ്കിലും കണ്ടിരുന്നെങ്കിൽ എന്റീശ്വരാ… ഞാൻ പഠിപ്പിക്കണ കുട്ട്യോൾടെ പേരെന്റ്സ് ആരേലും കണ്ടിരുന്നേൽ ശ്ശേ ആലോചിക്കാൻ കൂടെ വയ്യ…വൃത്തികെട്ട ചെറുക്കൻ കാരണം മനുഷ്യന്റെ മാനം പോയേനെ… അനിയനാണത്രെ അനിയൻ വേണ്ടാധീനം മാത്രേ ഉള്ളു ചെക്കന്റെ കയ്യില്..!!”

അവസാനം പറഞ്ഞതിൽ വല്യ ആത്മാർത്ഥത എനിക്ക് തോന്നിയില്ല വെറുതെ എന്നെ ചൊടിപ്പിക്കാൻ മാത്രം ഉള്ളൊരു തന്ത്രമായേ തോന്നിയുള്ളൂ..

നിമിഷ നേരം കൊണ്ട് സാരി മാറി കിടന്ന ഇടവയറിന്റെ കോണിൽ ഒരു പിച്ചു വെച്ചുകൊടുത്തിട്ട് വീടിനകത്തേക്ക് ഓടാനുള്ള ശ്രമം നിമിഷങ്ങൾക്കുള്ളിൽ പാളിപ്പോയിരുന്നു.. തിരിഞ്ഞു നോക്കുമ്പോ ഡോറിന്റെ കീ വണ്ടിയുടെ സ്റ്റോറേജിൽ നിന്നും എടുത്ത് എന്നെ നോക്കി ചുണ്ട് കോട്ടി ചിരിയടക്കികൊണ്ട് നിൽക്കുന്ന ചേച്ചിയെയാണ് കാണുന്നത്!!

എന്റെ അടുക്കൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് വന്ന് എന്നെ ഒന്നുമേ ചെയ്യാതെ വാതിൽ തുറന്ന് അകത്ത് കയറി… എന്തെ എന്നെ ഒന്നും ചെയ്യാഞ്ഞത് എന്നുള്ള സംശയത്തിൽ അകത്തേക്ക് കയറി.. അപ്പോഴും ഒരനക്കവും ഇല്ലാതെ കഴുത്തിലെ ഐഡി കാർഡ് ഊരുകയായിരുന്നു ചേച്ചി…

സംശയത്തോടെ ചേച്ചിക്ക് ഒരു വശത്ത് വന്നിട്ട് മുഖത്തേക്ക് എത്തി ഞാൻ നോക്കി…

“എന്താടാ?” ചെറിയ കപട ദേഷ്യത്തിൽ ചേച്ചിയുടെ ചോദ്യം

“ഒന്നുല്ല!!” ചുമൽ കൂച്ചി ഞാൻ മറുപടി പറഞ്ഞു

എന്നാപ്പിന്നെ ഒരു ഉമ്മ കൊടുത്തേക്കാം എന്ന് കരുതി കവിളൊരു ഉമ്മ കൊടുത്തിട്ട് ഞാൻ മുറിയിലേക്കോടി…

ആ ഉമ്മയിൽ തെളിഞ്ഞ ചേച്ചിയുടെ നിറപുഞ്ചിരി ഞാൻ

💬 Comments

View all comments