0%

Chapter Title : പെണ്ണൊരുത്തി 1 [Devil With a Heart]

Author : Devil With a Heart Read All Parts 7.2K

ചേച്ചിയെ പിടിച്ചു വലിച്ചു ഞാൻ ബെഡ്ഡിലേക്കിട്ടു ചേച്ചിയുടെ വശത്തേക്ക് ചെരിഞ്ഞു കിടന്നു..

എതിർപ്പുകൾ ഒന്നുമില്ലാതെ ചേച്ചി കിടന്നു.. അതെപ്പോഴും അങ്ങനെയാണ് ഞാൻ ഒന്ന് വിഷമിച്ചാൽ ചേച്ചിയെ കെട്ടിപിടിച്ചു കിടക്കുമ്പോഴേക്കും എന്റെ എല്ലാ വിഷമങ്ങളും മാഞ്ഞുപോകുമായിരുന്നു…

ചേച്ചിയോട് വീണ്ടും ചേർന്ന് കിടന്നു ഞാൻ ചേച്ചിയെ മുറുകെ കെട്ടിപിടിച്ചു.. എന്നെ നന്നായി ചേച്ചി ചേർത്ത് പിടിച്ചു തലമുടിയിലൂടെ കയ്യോടിച്ചു തലോടിക്കൊണ്ടിരുന്നു…

"എന്താ ഇപ്പൊ എന്റെ കുഞ്ഞിന് പറ്റിയെ.. എന്തിനാ വിഷമിക്കണേ നീ..?"

ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്ന് ഞാൻ അറിയാതെ കരഞ്ഞുപോയി

"..ചേച്ചി എന്നെ വിട്ടെങ്ങും പോവണ്ടാ… ഞാ.. ഞാൻ തനിച്ചായിപോവുമേച്ചി…" ചെറിയ വിങ്ങലോടെ ഞാൻ പറഞ്ഞു തീർന്നതും

"...അയ്യയ്യേ.. എന്താത്.. ഇത്ര വലിയ ചെക്കന്മാരിങ്ങനെ കരയോ?… ചേച്ചി വെറുതെ പറഞ്ഞതല്ലേ കുട്ടൂസേ.. ഈ ചേച്ചി മോനെ ഒറ്റക്കാക്കി പോവൂന്നാ കരുതീരിക്കണേ..?"

"..എന്നാലുമേച്ചി നാളെ ഒരൂസം മറ്റൊരാൾടൂടെ പോവാൻ ഉള്ളതാന്നൊക്കെ കേട്ടപ്പോ എനിക്ക് സഹിച്ചില്ല…"

"..അപ്പൊ ചേച്ചി കല്യണോന്നും കഴിക്കാതെ നിക്കണോന്നാ ന്റെ മോൻ പറയണേ..?"

ഉത്തരമുണ്ടായിരുന്നില്ല എന്റെ കയ്യിൽ.. ചേച്ചിയെ വിട്ടു മാറി ഞാൻ തിരിഞ്ഞു കിടന്നു…

കുറച്ചു നേരത്തെ മൗനത്തിന് ശേഷം ചേച്ചിയെന്നെ പിറകിൽ കൂടെ കെട്ടിപിടിച്ചു ചേച്ചിയുടെ ചുടുശ്വാസം എന്റെ കഴുത്തിലേക്ക് വീഴുന്നത് ഞാൻ അറിഞ്ഞു

"..കുട്ടാ…"

"മ്…"

"എടാ കുട്ടൂസേ!!..."

"ന്താ!!…."

"ന്റെ മോൻ പിണക്കത്തിലാ..?"

"എന്നെ വിളിക്കണ്ട!!… എനിക്കാരുവില്ല… പണ്ടേ ഞാൻ ആരൂല്ലാത്തവനാണല്ലോ… സ്വന്തവല്ലലോ വഴീന്ന് കിട്ടിയതല്ലേ അതോണ്ടാ… എല്ലാമാണെന്ന് പറഞ്ഞ ചേച്ചിക്ക് പോലുമിപ്പോ ഞാൻ ഒഴിവായി കണ്ടാ മതീന്നായി… സ്നേഹിച്ചവരാരും എന്റെ കൂടെയുണ്ടാവില്ലാ ന്ന് എവിടേലും എഴുതി വെച്ചിട്ടുണ്ടാവും… അതോണ്ടല്ലേ

💬 Comments

View all comments