Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]
നേരത്തെ അധരപാനം അവസാനിച്ചതും… രണ്ടുപേർക്കും തമ്മിൽ നോക്കാൻ വല്ലാതായൊരു ചളിപ്പുണ്ടായിരുന്നു.. എന്തിനെന്നു ചോദിച്ചാൽ അറിയില്ല… ചേച്ചിയും ഞാനും അവിടെ തന്നെ നിന്നും വട്ടം കറങ്ങി!!
“വാ…വേ… ആഹാരം… കഴിക്കാം…” വിക്കി വിക്കി പറഞ്ഞുകൊണ്ട് റൂംവിട്ട് ചേച്ചി പുറത്തേക്ക് പോയി
സത്യത്തിൽ ഞാനും ബെഡിൽ ഇരുന്ന് പരുങ്ങി… എനിക്ക് സത്യം പറഞ്ഞാലൊരു നാണമൊക്കെ തോന്നി കേട്ടോ..
കുറച്ചു കഴിഞ്ഞ് ധൈര്യം കൈവരിച്ച് ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു.. മുന്നിലേക്ക് ഒരുപ്ലേറ്റിൽ അപ്പവും മറ്റൊരു ബൗളിൽ വെജിറ്റബിൾ കറിയും കൊണ്ടന്നൊരാൾ വെച്ചിട്ട് മറ്റൊരു പ്ലേറ്റിൽ ആൾക്കുള്ളതും എടുത്ത് എന്റെ അടുത്തായി ഇരുന്നു.. ചേച്ചിയുടെ മുഖത്ത് നോക്കാൻ ഭയങ്കരമായ ചമ്മൽ എനിക്കുണ്ടായിരുന്നു…
പതിയെ മുഖം ചെരിച്ചു ഞാൻ ചേച്ചിയെ നോക്കി എന്റെയതെ അവസ്ഥയാണ് അവിടെയും… രണ്ടുപേരുടെയും കണ്ണുകൾ ഉടക്കിയതും ചിരി കൺട്രോൾ ചെയ്യാൻ വല്ലാണ്ട് രണ്ടുപേരും പണിപ്പെട്ടു… ചേച്ചി വായപൊത്തി ചിരിക്കാൻ തുടങ്ങി… അതുകണ്ടെന്റെ സർവ്വ നിയന്ത്രണവും വിട്ടു ഞാൻ പൊട്ടിച്ചിരിച്ചു!!
ചിരിച്ചു ചിരിച്ചു ചുമച്ചുപോയി ഞാൻ …എന്റെ തോളിലേക്ക് വീണു ചേച്ചിയും ചിരിച്ചു നിയന്ത്രണമില്ലാതെ രണ്ടുപേരും ചിരിച്ചു.. കണ്ണിൽനിന്നും വെള്ളം വരും വരെ ചിരിച്ചു…
“ചേച്ചീ….. മതി… ചിരിച്ചത് മതി… എന്റെ വയറുളുക്കി!!”ഞാൻ ചിരിയടക്കികൊണ്ട് പറഞ്ഞു
“കുട്ടൂസേ വയ്യാ എനിക്കിനി ചിരിക്കാൻ വയ്യടാ വാവേ … ഊഹ് ..”വയറുപൊത്തി ചേച്ചിയും ചിരിയടക്കാൻ പ്രയാസപ്പെട്ടു കൊണ്ട് പറഞ്ഞു
കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ഒരു പീസ് അപ്പം മുറിച്ച് കറിയിൽ മുക്കി എന്റെ മുന്നിലേക്ക് ചേച്ചി വെച്ച് നീട്ടുമ്പോഴാണ് ഞാൻ ചേച്ചിയെ ശ്രദ്ധിക്കുന്നത്…
“ഹ്മ്…!!” നീട്ടി പിടിച്ചുകൊണ്ടു ചേച്ചി മൂളി
ഞാനത്
💬 Comments
View all comments