0%

Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]

Author : Devil With a Heart Read All Parts 8.1K

ഞാൻ ഹാളിലേക്ക് പോയി

ആഹാരമൊക്കെ കഴിഞ്ഞ് ഉറക്കം വന്നു പക്ഷെ കോളേജിലെ കുറച്ച് വർക്കുകൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു അത് ചേച്ചിയുടെ മുറിയിൽ ഇരുന്നു ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്.. എന്റെ അരികിൽ വന്നു ചേച്ചി നിന്നത്… എന്റെ തോളിലൂടെ കയ്യിട്ട് നിന്ന് ഞാൻ ചെയ്യുന്നതെന്തെന്ന് സൂക്ഷ്മമായി നോക്കുകയാണ് കക്ഷി

“എന്താ അച്ചുടീച്ചറെ മാർക്കിടുവാണോ?”

ചേച്ചി കണ്ണിറുക്കി ചിരിച്ചു കാട്ടി..

എന്നിട്ടടുത്ത് ഒരു കസേരയും നീക്കിയിട്ടിരുന്നു.. പിന്നീട് എണീറ്റു പോയിട്ട് ഒരു ബൗളിൽ കുറച്ച് നട്ട്സും എടുത്ത് കൊണ്ട് വന്നു.. സ്വയം കഴിക്കുന്നതിനിടയിൽ വർക്ക്‌ ചെയ്യുന്ന എനിക്കും വായിലേക്ക് വെച്ച് തന്നു..

ചേച്ചിക്കും അത് കണ്ടു മടുത്തപ്പോൾ ഹാളിൽ പോയിരുന്നു ടീവി കണ്ടു.. എനിക്ക് ചെറുതായി വീണ്ടും മയക്കം വന്നു ഞാൻ ബെഡിലേക്ക് ചായ്ഞ്ഞ് കിടന്നുറങ്ങി..

പിന്നെ ഞാൻ ഉണരുമ്പോ സമയം രാത്രി എട്ടിനോട് അടുത്തിരുന്നു.. കണ്ണുകൾ തുറന്നപ്പോൾ റൂമിലെ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ഇരുന്നെന്തോ എഴുതുന്ന ചേച്ചിയെകണ്ടു

ഞാന് കണ്ണടച്ച് തന്നെ വീണ്ടും കിടന്നു… അല്പം കഴിഞ്ഞപ്പോ ചേച്ചീ എണീറ്റുപോയി.. എന്താണ് ചേച്ചി എഴുതികൊണ്ടിരുന്നതെന്നറിയാൻ എനിക്ക് വല്ലാത്ത ഒരു ത്വരയായിരുന്നു… വാതിൽക്കലേക്ക് ശ്രദ്ധിച്ച് ഞാൻ ടേബിളിൽ വന്നു നോക്കി

ചേച്ചിയുടെ ഡയറിയാണത്!.. ഇത്ര നാളും ഞാനത് ശ്രദ്ധിച്ചിട്ടില്ല!! സ്കൂൾ വർക്ക്‌ ചെയ്യുമ്പോ പലപ്പോഴും ഞാൻ ചേച്ചിയെ ശല്യപെടുത്താറില്ലായിരുന്നു അപ്പോഴൊക്കെ ഇതും എഴുതാറുണ്ടായിരിക്കണം..

പകുതിയോളം ആ ഡയറി തീർന്നിട്ടുണ്ടായിരുന്നു!!

വേഗം വേഗം ഞാനതിന്റെ താളുകൾ മറിച് മറിച്ചു പോയി.. ഒരു പേജ് കഷ്ടിക്ക് മാത്രമേ ഓരോ ദിവസത്തെയും കാര്യങ്ങൾ കുറിച്ചിട്ടുള്ളു.. പക്ഷെ എന്നെ ഏറ്റവും കൂടുതൽ അത്ഭുദപ്പെടുത്തിയത് എന്റെ പേരില്ലാത്ത

💬 Comments

View all comments