0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 2645

നീ!!” ചേച്ചി അലറിവിളിച്ചുകൊണ്ടാണത് പറഞ്ഞത്… ചേച്ചിയിങ്ങനെയെന്നോട് സംസാരിക്കുന്നത് ആദ്യമായിട്ടാണ്..

കുറച്ചു നിമിഷത്തേക്ക് ഇതൊന്നും കുട്ടിക്കളിയല്ലെന്ന ചിന്ത മനസ്സിലേക്ക് വന്നതും ചേച്ചി ചോദിച്ചതിലും കാര്യമുണ്ടെന്നെനിക്ക് തോന്നി.. അല്ലാ ചേച്ചി പറയുന്നതിലേ കാര്യമുള്ളൂ!!.. ചേച്ചിക്ക് ഞാനും എനിക്ക് ചേച്ചിയുമായി മാത്രം കണ്ടിരുന്ന എന്റെ മുന്നിലേക്ക് അശ്വതിയെന്ന പെണ്ണിന്റെയിപ്പോഴത്തെ അവസ്ഥ തെളിഞ്ഞു വന്നതുമെനിക്ക് മിണ്ടാട്ടം മുട്ടി പോയിരുന്നു

എന്റെ മുന്നിൽ നിന്നുമെഴുന്നേറ്റ് ഡയിനിങ് ടേബിളിന്റെ അടുത്തേക്ക് ചെന്ന് ജഗ്ഗിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചിട്ട് ടേബിളിൽ കൈകുത്തി ചേച്ചി നിന്നു… ചേച്ചിയുടെ അടുത്തേക്ക് ചെന്ന് ഞാൻ സംസാരിച്ചു തുടങ്ങി

“ചേച്ചി…. എനിക്കെന്താ പറയേണ്ടതെന്നറിയത്തില്ല… ചേച്ചി പ്രതീക്ഷിക്കുന്നൊരുത്തരം എനിക്ക് തരാൻ പറ്റുമോന്നും അറിയത്തില്ല… പക്ഷെ ഈ വയറ്റിൽ വളരുന്നയെന്റെ കുഞ്ഞിനെ പറ്റി ഒരുവാക്ക് എന്നോട് പറയാതെ മറച്ചു വെച്ചത് എന്നെയൊരുപാട് വിഷമിപ്പിച്ചു……”

ഞാൻ പറയുമ്പോൾ എന്റെ കണ്ണുകളിലേക്ക് ഈറനണിഞ്ഞ കണ്ണുകളുമായി നോക്കിനിന്ന ചേച്ചിയുടെ മുഖം ജീവിതത്തിലൊരിക്കലും എനിക്ക് മറക്കാൻ കഴിയില്ല…

“.... ചേച്ചി തന്നെ തീരുമാനിക്ക് എന്താ ചെയ്യേണ്ടതെന്ന്… കൂടെയുണ്ടാവും എന്റെ ഉയിരുപോണവരെ… പക്ഷെ ഒന്ന് ഞാൻ പറയാം ചേച്ചിയല്ലാതെ വേറൊരുത്തിയുമെന്റെ ജീവിതത്തിലുണ്ടാവൻ പോണില്ല.. അതോണ്ട് ചേച്ചിയെ എന്റെ ആവിശ്യങ്ങൾക്കുപയോഗിച്ച് കളയുന്നവനായി മാത്രമെന്നെ കാണരുത്!!”

പറഞ്ഞു തീർന്നപ്പോൾ ചേച്ചിയിലൊരുതരം ഞെട്ടൽ ഞാൻ കണ്ടിരുന്നു.. ഞാനങ്ങനെ പറയുമെന്ന് ചേച്ചി ചിന്തിച്ചിട്ടുണ്ടാവില്ല.. വിഷമത്താൽ ചേച്ചിയൊന്നു കണ്ണടച്ചു നെടുവീർപ്പിട്ടിരുന്നു

ഇത് ചേച്ചിയുടെ മാത്രമല്ല എന്റെകൂടി ഉത്തരവാദിത്തമാണെന്ന് ഞാൻ ചേച്ചിക്ക് വ്യക്തമാക്കികൊടുക്കുകയായിരുന്നു

അന്നേരം ചേച്ചിയുടെ നോട്ടം പോയത് അവിടെയിതൊക്കെ നോക്കി നിന്ന വേണിയിലേക്കാണ്…

വിഷാദം തളംകെട്ടി കിടക്കുന്നുണ്ടെങ്കിലും മുഖത്തൊരു ഒരു നേർത്ത പുഞ്ചിരിയോടെ നിന്ന വേണി, ചേച്ചിയെ നോക്കി ചെറുതായൊന്നു തലയാട്ടി…

ഏഴ് ജന്മം തപസ്സിലാരുന്നാലും അവളെപ്പോലൊരുത്തിയെ ഫ്രെണ്ട് ആയിട്ട് ഇനി എന്റെ ലൈഫിൽ കിട്ടാൻ പോണില്ല..!!

“വാവേ…”

അല്പം കഴിഞ്ഞപ്പോൾ ചേച്ചിയെന്നെ വിളിച്ചു… ഞാൻ ചേച്ചിയെ നോക്കി

“.. എന്റെയേത് തീരുമാനത്തിനുമൊപ്പം നിക്കോ നീ?”

“വാക്ക് തന്നില്ലേ ഞാൻ..?” മറുപടിയായൊരു ചോദ്യം ഞാൻ ചോദിച്ചു

“നമുക്ക്…നമുക്കിപ്പോ ഈ കുഞ്ഞ് വേണ്ട കുട്ടൂസെ…”

ആ പറഞ്ഞതെന്റെ അച്ചുവേച്ചി തന്നെയാണോ എന്ന് ഞാനൊരു നിമിഷം ചിന്തിച്ചു പോയി… തിരിഞ്ഞു നടന്നു

💬 Comments

View all comments