Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
അവൾ അവളുടെ പേരെന്റ്സിനോട് ഞങ്ങളിപ്പോ ഫ്രെണ്ട്സ് മാത്രമാണെന്നുമുള്ള കാര്യം പറഞ്ഞു മനസ്സിലാക്കിയിരുന്നു.. ഇടയ്ക്ക് വേണിയുടെ അച്ഛൻവേണിയുടെ ഒപ്പം വീട്ടിലേക്ക് വന്നിരുന്നു…
പ്രതീക്ഷിക്കാതെ അവളുടെ അച്ഛനെ കണ്ട ഞാൻ ആകെ വിളറിപ്പോയിരുന്നു… പുള്ളിയന്നു പറഞ്ഞതൊക്കെ എന്റെ മനസ്സിലേക്കോടി വന്നു…
“അശ്വിൻ ഐ നോ യു ആർ എ ഗുഡ് ഗൈ… ആർ ഗൈസ് ഷുവർ?” വേണിയുടെ അച്ഛൻ ഞങ്ങളോട് രണ്ടുപേരോടുമായി ചോദിച്ചു… അദ്ദേഹം ഒരു യഥാസ്ഥിക ചിന്താഗതിക്കാരൻ അല്ലെന്നറിയാമായിരുന്നു പക്ഷെ ഇങ്ങനെയൊക്കെ പുള്ളി ഇതില് ഇടപെടുമെന്ന് കരുതിയിരുന്നില്ല
“അച്ഛാ… ഞാൻ പറഞ്ഞൂ…!!” വേണി പറഞ്ഞു
“ഓ ശെരി ശെരി…” അദ്ദേഹം അതിന് മറുപടി പറഞ്ഞു
ഇതിനിടയിൽ കിച്ചണിൽ പോയിരുന്ന ചേച്ചി തിരികെ വന്നതും
“ആ മോളേ അശ്വതി ഞാനിവരോട് പറയുകയായിരുന്നു ഇവരുടെ തീരുമാനം ശെരിയാണോ എന്ന് ചിന്തിക്കാൻ… ഇവനെയും മോളെയും എനിക്കും ജയക്കും വലിയ ഇഷ്ടമായിരുന്നു… ഹാ കുട്ടികൾക്ക് താല്പര്യം ഇല്ലെങ്കിൽ പിന്നെന്ത് പറയാനാണല്ലേ..”
ചേച്ചിയിൽ പ്രതീക്ഷിച്ച ഒരു മുഖഭാവം ആയിരുന്നില്ല ഞാനന്നേരം കണ്ടത്…
“അതിനെന്താ അങ്കിൾ വേണിയും വേണിയുടെ ഫാമിലിയും എന്നും എനിക്കുമിവനും ഫാമിലി പോലെ തന്നെയല്ലേ… വേണിമോൾ ദാ ഇപ്പോഴും എന്റെ അനിയത്തിയേപ്പോലെ തന്നെയാ..” അത് പറഞ്ഞപ്പോൾ വേണിയൊരു ചിരിയോടെ ചേച്ചിയുടെ അടുത്തേക്ക് ചാരി.. ചേച്ചി അവളെ ചേർത്ത് പിടിച്ചു.. രണ്ടുപേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു…
അദ്ദേഹമത് പറഞ്ഞപ്പോ ചേച്ചിയിലൊരു വിഷമം നിഴലിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി… വേണിയിലും അത് കണ്ടില്ല ചേച്ചിയിലും കണ്ടിരുന്നില്ല ഒരു കൺഫ്യൂഷൻ!!
പിന്നീട് വേണിയും അങ്കിളും യാത്രപറഞ്ഞിറങ്ങുമ്പോ…
“ആ പാവത്തിനെ ഒന്നും ചെയ്ത് കളയല്ലേ.. അതൊന്ന് റിക്കവർ ആവട്ടെ കേട്ടോ!!” വേണിയെന്റെ ചെവിയിലായി പറഞ്ഞു
“പൊയ്‌ക്കെടി അവ്ട്ന്ന്….” ഞാനവളുടെ കയ്യിലൊരു പിച്ചുവെച്ചു കൊടുത്തു
“എന്താ കുട്ടൂ അവള് പറഞ്ഞെ…” പിറകിലായി നിന്ന ചേച്ചി എന്നോട് ചോദിച്ചു
“ചേച്ചി തന്നെ ചോദിക്ക് അവള് പറഞ്ഞെരും..” പറഞ്ഞുകൊണ്ട്
💬 Comments
View all comments