0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 5.2K

എന്ന് ഞാൻ മനസ്സുകൊണ്ടാഗ്രഹിച്ചിരുന്നു…

.

.

.

.

ഏതാനും ആഴ്ച്ചകൾ കടന്നുപോയി…

വീട്ടിൽ നിന്നുമൊരുപാട് ദൂരെയുള്ളൊരു മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലായിരുന്നു സർജറി നടന്നത്.. ഏതാണ്ട് ഒരു മൂന്ന് ദിവസത്തോളം അവിടെത്തന്നെ റസ്റ്റ്‌ ചോദിച്ചു വാങ്ങിയിരുന്നു.. ഹോസ്പിറ്റൽ വാസം കഴിയുംവരെയുള്ള സമയം ഞാൻ കൂടുതൽ ഓർക്കാറില്ല… എനിക്കും ചേച്ചിക്കും ഒരുപോലെ കടുപ്പമേറിയ ദിനങ്ങൾ.. ഞാൻ ഒരിക്കലും അത് ഓർത്തെടുക്കാൻ ശ്രമിക്കാറുമില്ല..

ആദ്യത്തെ ദിവസങ്ങളിൽ ചേച്ചിക്കുണ്ടായ ബ്ലീഡിങ്ങ് അറിഞ്ഞു ഞാൻ കുറച്ചു ഭയന്നിരുന്നു… (ആ നോട്ട്ബുക്ക് സിനിമയെടുത്തവനെ ഞാൻ മനസ്സാലെ പ്രാകി)… ചേച്ചി ശെരിക്കും റിക്കവർ ആയെന്നറിഞ്ഞപ്പോഴാണ് എന്റെ ജീവൻ പൂർണ്ണമായും തിരിച്ചു കിട്ടിയത്…

ഞങ്ങളോടൊപ്പം എല്ലാത്തിനും വേണിയും ഉണ്ടായിരുന്നു… തിരികെ പോരുമ്പോൾ ചേച്ചിക്ക് ക്ഷീണം ഒരുപാടുണ്ടായിരുന്നു… വേണിയുടെ കാറിലാണ് ഞങ്ങൾ പോയതും… ഒരു ട്രിപ്പ്‌ പോകാണെന്നാണ് അവളുടെ വീട്ടിൽ പറഞ്ഞിരുന്നത്… ഞാനും വേണിയും മാറി മാറിയാണ് വണ്ടി ഓടിച്ചത്…

ചേച്ചിയൊരു ലോങ്ങ്‌ മെഡിക്കൽ ലീവ് എടുത്തിരുന്നു… ചേച്ചിയെ പരിചരിച്ച് ഞാനും വീട്ടിൽ ചേച്ചിക്കൊപ്പം… മിക്ക ദിവസങ്ങളിലും വേണി വീട്ടിലേക്ക് വരാറുണ്ടായിരുന്നു… അവൾ അവളുടെ പേരെന്റ്സിനോട് ഞങ്ങളിപ്പോ ഫ്രെണ്ട്സ് മാത്രമാണെന്നുമുള്ള കാര്യം പറഞ്ഞു മനസ്സിലാക്കിയിരുന്നു.. ഇടയ്ക്ക് വേണിയുടെ അച്ഛൻവേണിയുടെ ഒപ്പം വീട്ടിലേക്ക് വന്നിരുന്നു…

പ്രതീക്ഷിക്കാതെ അവളുടെ അച്ഛനെ കണ്ട ഞാൻ ആകെ വിളറിപ്പോയിരുന്നു… പുള്ളിയന്നു പറഞ്ഞതൊക്കെ എന്റെ മനസ്സിലേക്കോടി വന്നു…

“അശ്വിൻ ഐ നോ യു ആർ എ ഗുഡ് ഗൈ… ആർ ഗൈസ് ഷുവർ?” വേണിയുടെ അച്ഛൻ ഞങ്ങളോട് രണ്ടുപേരോടുമായി ചോദിച്ചു… അദ്ദേഹം ഒരു യഥാസ്ഥിക ചിന്താഗതിക്കാരൻ അല്ലെന്നറിയാമായിരുന്നു പക്ഷെ ഇങ്ങനെയൊക്കെ പുള്ളി ഇതില് ഇടപെടുമെന്ന് കരുതിയിരുന്നില്ല

“അച്ഛാ…

💬 Comments

View all comments