0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 5.4K

നേരമോ ഒന്നും നോക്കിയില്ല രണ്ടുപേർക്കും ഇഷ്ടപെട്ട ഒരുനാൾ ഞങ്ങളുടെ കല്യാണ ദിവസമായി ഞങ്ങൾ തിരഞ്ഞെടുത്തു.. അതിഥിയായി വേണിയെ മാത്രം ക്ഷണിച്ചു..

“കുട്ടൂ… വേണിയെ വിളിച്ചേ..” കല്യാണവുമായി ബന്ധപ്പെട്ട് മറ്റുചില കാര്യങ്ങൾ തീരുമാനിക്കുന്നതിനിടയിലാണ് ചേച്ചിയെന്നോടത് പറഞ്ഞത്..

ഫോണെടുത്ത് ഞാനവൾക്ക് ഡയൽ ചെയ്തു.. ഒരു റിങ് അവസാനിക്കും മുന്നേ തന്നെ അവൾ കാൾ എടുത്തിരുന്നു.. ഞാനത് ചെവിയിൽ വെച്ച് ഹലോ എന്ന് പറഞ്ഞു തീരുമ്മുന്നേ ചേച്ചി ഫോണെന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി

“ഹലോ വേണീ?...... അതെ അശ്വതിയാ.. ഹഹഹ.. അതെ.. ഞാനല്ലാതെ വേറെയാരാ അവന്റെ ഫോൺ എടുക്കണെ……സുഖം.. അവിടെയോ?... ഹാ… ആ വേണീ ഒരു കാര്യം പറയാൻ വിളിച്ചതാട്ടോ….ഏഹ് എങ്ങനെ മനസ്സിലായി… അതെപ്പോ…..ഇവനോ?..”

ചേച്ചിയെന്റെ മുഖത്തേക്ക് നോക്കി പിരികം ചുളിച്ചു ഞാൻ ചേച്ചിയെ നോക്കി ഇളിച്ചു.. കാരണം ആ പറയുന്നത് എന്തിനെപ്പറ്റിയാണെന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു

“.....എന്നിട്ടവനെന്നോട് പറഞ്ഞില്ലല്ലോ… ആഹ്‌ണോ.. അത് ശെരി അപ്പൊ രണ്ടുപേരൂടെ എനിക്ക് സർപ്രൈസ് തന്നതാണല്ലേ.. ഹ്മ്.. ഹ്മ്.. ശെരി ശെരി.. അപ്പൊ എന്തായാലും മോളിങ്ങ് പോരേട്ടോ.. പിന്നെ വരുമ്പോ കുറച്ച് കാലം ഇവിടെ നിർത്തീട്ടെ വിടൂ പറഞ്ഞത് കേട്ടല്ലോ?!... അങ്ങനെ പറഞ്ഞാൽ പറ്റില്ല അങ്കിളിനോട് ഞാൻ സംസാരിക്കണോ?.. ജോലീടെ കാര്യൊക്കെ ഇവിടെന്നും നോക്കാല്ലോ.. വേണെങ്കി ദാ ഇവന്റെ കമ്പനി തന്നെ നോക്കാല്ലോ!!”

എനിക്കതെന്തോ നല്ല ഏർപ്പാടായി തോന്നിയില്ല.. ഒരിക്കെ അവൾക്കൊരിഷ്ടം എന്നോടുണ്ടായി അതുകൂടാതെ ഒരുമിച്ച് നിക്കാ എന്നൊക്കെ പറഞ്ഞാലത് ശെരിയാവില്ലെന്നെനിക്ക് മനസ്സിൽ തോന്നിയെങ്കിലും ഞാൻ ഒന്നുമേ മിണ്ടിയില്ല..

“.... ശെരി വേണി.. അവന് കൊടുക്കാം..” പറഞ്ഞിട്ട് ചേച്ചി എനിക്ക് ഫോൺ നീട്ടുമ്പോ ചേച്ചിയുടെ

💬 Comments

View all comments