0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 2638

ഒരു ഞായറാഴ്ച ദിവസം രാവിലെ എന്തോ സ്വപ്നം കണ്ടു ഞാൻ ഉണർന്നു… സാധാരണ ഉണരുന്നതിനും ഒരുപാട് മുൻപേയാണ് ഞാൻ ഉണർന്നത്… തലേന്ന് രാത്രിയും കുരുത്തക്കേടുകൾ കാട്ടാതെ ചേച്ചിയെ പറ്റിച്ചേർന്നുറങ്ങിയിരുന്ന ഞാൻ ഉണരുമ്പോൾ ചേച്ചി എന്റെ അടുക്കൽ ഉണ്ടായിരുന്നില്ല… അതേ സമയം പുറത്ത് നിന്നുമെന്തോ മുരൾച്ച പോലെയെന്തോ ശബ്ദം ഞാൻ കേട്ടു.. ഉറക്കച്ചടവിൽ എന്ത് ശബ്ദമാണ് എന്ന് എനിക്ക് മനസ്സിലായില്ല മനുഷ്യ ശബ്ദം പോലെ തോന്നി… ഉണർന്നെങ്കിലും എനിക്ക് പകുതിപോലും ബോധം ഉണ്ടായിരുന്നില്ല… ശബ്ദം കേട്ട് ഞാൻ എണീക്കാൻ തന്നെ തീരുമാനിച്ചു… പുറത്ത് വെളിച്ചം വീണു തുടങ്ങുന്നതെയുള്ളൂ… കണ്ണ് തിരുമ്മി ഞാൻ റൂം വിട്ട് പുറത്തേക്ക് വരുമ്പോൾ പുറകുവശത്തെ വാതിൽ തുറന്നു കിടക്കുന്നുണ്ട്.. ചേച്ചിയെ അടുക്കളയിലും കണ്ടിരുന്നില്ല ഞായറാഴ്ചയാണ് സാധാരണ ചേച്ചി കുറച്ചുകൂടെ താമസിച്ച് ഉണരാറുള്ള ദിവസം എന്നിട്ടും പിന്നെന്തിന് ചേച്ചിയിന്ന് ഇത്ര നേരത്തെ ഉണർന്നത് എന്നെനിക്ക് മനസ്സിലായില്ല… പിറകിലെ വാതിലിനടുക്കൽ എത്തി പുറത്തേക്ക് നോക്കുമ്പോൾ പുറത്തുള്ള ഒരു പൈപ്പിന് ചുവട്ടിൽ മുഖം കഴുകുന്ന ചേച്ചിയെയാണ് കണ്ടത്…

എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന കക്ഷി മുഖം കഴുകിയിട്ട് നിവർന്ന് ഒരേ നിൽപ്പ്.. ഇടയ്ക്ക് ഇരു കയ്യും ഇടുപ്പിൽ താങ്ങി ആകാശത്തേക്ക് നോക്കി ചേച്ചി നിൽക്കുകയാണ് .. പേടിപ്പിക്കേണ്ട എന്ന് കരുതി ഞാൻ ചേച്ചി ചെയ്യുന്നതും നോക്കി ഞാൻ അവിടെ തന്നെ വാതിൽ ചാരി നിന്നു..

സ്വല്പം കഴിഞ്ഞതും ചേച്ചി പതിയെ തിരിഞ്ഞു.. കണ്ണുകൾ കലങ്ങിയിട്ടുണ്ട് മുഖത്ത് വല്ലാത്ത ഒരു വാട്ടവും ഞാൻ ശ്രദ്ധിച്ചു…

“യ്യോഹ്!!” എന്നെയവിടെ തീരെ പ്രതീക്ഷിക്കാതെ നിന്ന ചേച്ചി ഞെട്ടിക്കൊണ്ട് നെഞ്ചിൽ കൈവെച്ച് കൂവിപ്പോയി

“പേടിക്കാണ്ടിരിക്കാനാ ഇവിടെ തന്നെ നിന്നത്… എന്നിട്ടും പേടിച്ചോ?!” ഞാൻ ചോദിച്ചു

“പിന്നെ അനങ്ങാണ്ട് വന്ന് നിന്ന മനുഷ്യൻ പേടിക്കല്ലേടാ!!”

“എന്തുപറ്റി ചേച്ചിക്ക്? മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ടല്ലോ?!”

“ഓ അതിന്നലെ രാത്രി ഞാൻ ഉപ്പിലിട്ടത് കഴിച്ചിരുന്നു അത് പിടിച്ചില്ലെന്ന് തോന്നുന്നു ചെറിയ ഒരു ശർദ്ദി..”

“ശർദ്ദിയോ… ഹോസ്പിറ്റലിൽ പോകാമേച്ചി..”

“ഏയ്‌ അതിനുമ്മേണ്ടി ഒന്നുല്ലടാ… ഇതൊരു കട്ടനും ഇത്തിരി നാരങ്ങാ നീരും കൂടെ ഉള്ളില് ചെന്നാൽ മാറണതേ ഉള്ളൂ”

“സ്വയം ചികിത്സ ചെയ്ത്

💬 Comments

View all comments