Chapter Title : പെൺപട [Hunter]
നിന്നുകൊണ്ടുള്ള സഹായങ്ങൾ ചെയ്ത് കൊടുക്കുക.ഇതായിരുന്നു പ്രഫസറുടെ വാക്കുകൾ.ഗ്രാമത്തെ പറ്റിയും ഞങ്ങളുടെ സംസ്കാരത്തെപ്പറ്റിയും എഴുതാൻ വരുന്നൊരു പത്രക്കാരൻ എന്ന നിലയിലാണ് പ്രഫസർ നിങ്ങളെ പരിചയപ്പെടുത്തിയത്.അതിൽ കൂടുതലൊന്നും എന്റെ പരിധിയിൽ വരുന്നതല്ല” ഒരു വേള തുഴയൽ നിർത്തിക്കൊണ്ട് ഗംഗാറാം പറഞ്ഞു.
“എനിക്കറിയേണ്ടത് ഗ്രാമത്തെ പറ്റിയാണ് പക്ഷെ അവിടത്തെ സംസ്കാരത്തെപ്പറ്റിയല്ല”
“പിന്നെ “
“പെൺമലയെ പറ്റിയാണ്....പിന്നെ എല്ലാ വർഷവും ഇന്നേ ദിവസം ഗ്രാമത്തിൽ സംഭവിക്കുന്ന ആ പ്രതിഭാസത്തെ കുറിച്ചും “
വിരിഞ്ഞുനിന്ന ഇരുട്ടിലും ഗംഗാറാമിന്റെ മുഖത്ത് തെളിഞ്ഞ ഭയത്തെ അലക്സ് ഗ്രസിച്ചു.
“അത്.... അപകടമാണ് സാബ്”
“എന്തുകൊണ്ട്”
“അതിന് പിന്നിൽ ഒരുപാട് പഴയങ്കഥകളുണ്ട്”
“അത് കേൾക്കാനാണ് ഞാൻ വന്നത്.”
“അതൊന്നും ആരോടും പറയരുതെന്ന് വിലക്കുണ്ട്. മുതിർന്നവർ സമ്മതിക്കില്ല “
“തനിക്ക് മുംബൈയിൽ ഒരു ജോലി ശരിയായിട്ടും പോവാൻ കഴിഞ്ഞില്ല അല്ലേ. എന്തേ പണമായിരുന്നോ പ്രശ്നം“
“ചെറുപ്പക്കാർക്കൊക്കെ ഇവിടെ നിന്ന് രക്ഷപ്പെടണം എന്നുണ്ട് സാബ്.ഈ വിശ്വാസങ്ങളും ആചാരങ്ങളും മടുത്തു.എന്റെ കാര്യം തന്നെ കണ്ടില്ലേ.ഗ്രാമമതിന് അനുവദിക്കുന്നില്ല.ഒളിച്ചോടാമെന്നുവെച്ചാൽ പണം ആരുതരാനാണ്”പറഞ്ഞു തീർന്നതും അലക്സ് ബാഗിൽ നിന്ന് പുറത്തേക്ക് വെച്ച നോട്ടുകെട്ടിൽ അയാളുടെ കണ്ണുകൾ പതിഞ്ഞു.
“ഗ്രാമത്തിലെത്തുന്നതിന് മുൻപേ എന്നിക്കറിയേണ്ടത് പറഞ്ഞാൽ.ഇത് നിന്റേതാണ്”
ആ വാഗ്ദാനം അയാൾക്ക് നിരസിക്കാവുന്നതിലും അപ്പുറമായിരുന്നു.
“സാബ് മറ്റാരും ഇതറിയരുത് “
“അതെന്റെ ഉറപ്പ്”
നദിയുടെ ഏതോ ധ്രുവത്തിൽ അയാൾ തുഴച്ചിൽ നിർത്തി കാറ്റിനോടൊപ്പം സ്വയമലിഞ്ഞൊരു പഴങ്കഥയായി.അലക്സ് അതിന് കാതോർത്തു.
“സാബിനറിയാമല്ലോ നാരിബാഗ് ഗ്രാമം ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഈറ്റില്ലമാണ്.ഏകദേശം നൂറ് നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപ്.വിശ്വാസങ്ങളുടെ കറുപ്പ് ഇതിലും കഠിനമായിരുന്നു.ഗ്രാമത്തിൽ പിറന്നു വീഴുന്ന ഓരോ കടിഞ്ഞൂൽ പെൺകുഞ്ഞും ശാപമായിരുന്നു.പൊക്കിൾകൊടി മുറിയുന്ന നിമിഷം അമ്മമാർ കുഞ്ഞുങ്ങളുമായി
💬 Comments
View all comments