Chapter Title : പേരക്കാ ചുവപ്പുള്ള മേരി 2 [Arun]
പ്രശ്നം ?
ഇതു കേട്ടതും മേരി റോയിയെ ഒന്നു കൂടി അമർത്തി കെട്ടി പിടിച്ചു.
പിന്നെയവർ നിദ്രയിലേയ്ക്കാണ്ടു.
വീണ്ടും ദിവസങ്ങൾ കടന്നു പോയി, ഇടയ്ക്കൊരു ദിവസം മേരി ബോബി മോനോട് സ്കൂൾ വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ ലിയാൻ്റ കാര്യവും അന്വേഷിച്ചു,
മമ്മീ ..... നമ്മൾ വിചാരിച്ചതു പോലല്ലാ, ഇപ്പോ നമ്മുടെ ക്ലാസിലെ ഏറ്റവും പാവം പയ്യനാ ലിയാൻ,
എപ്പോഴും ഒറ്റയ്ക്കു ചെന്നിരിക്കും,
ആരോടും കൂട്ടുകൂടില്ലാ,
കണ്ടാൽ തന്നെ പാവം തോന്നും, ടീർച്ചർമാർക്കൊക്കെ ലിയാനോടിപ്പോ വലിയ സ്നേഹമാ,
ഇതൊക്കെ കേട്ടതും മേരി പറഞ്ഞു, എന്നാലും മോനവനോട് കൂട്ടൊന്നും കൂടണ്ട കേട്ടോ, ഇപ്പോളവൻ പപ്പയും മമ്മിയുമൊക്കെ മരിച്ചതുകൊണ്ട് പാവമായി അഭിനയിക്കുന്നതാവും ഇനി അവൻ്റെ സ്വഭാവം എന്നാ മാറുക എന്ന് നമ്മൾക്കറിയില്ലല്ലോ ?
ഇടയ്ക്കൊരു ദിവസം എന്നോട് ഇങ്ങോട്ട് വന്നു മിണ്ടി,
എന്നിട്ട് നോട്ട് ബുക്ക് ചോദിച്ചു,
ഞാൻ കൊടുത്തു,
പിറ്റേ ദിവസം തന്നെ അതു തിരികെ തരികയും ചെയ്തു,
കഴിഞ്ഞ ഇൻ്റേണൽ എക്സാമിന് ക്ലാസിലെ ടോപ്പറും ലിയാനായിരുന്നു.
ഓഹോ..... ഇതൊക്കെ കേട്ട് മേരിയും അമ്പരന്നു പോയി.
എന്തൊക്കെ ആയാലും അവനുമായി വലിയ കൂട്ടൊന്നും നമുക്ക് വേണ്ട കേട്ടോ,
മേരിയ്ക്കപ്പോഴും മുമ്പ് ബോബി മോൻ വന്നു പറഞ്ഞ ലിയാൻ്റെ കഥകളായിരുന്നു മനസിൽ.
അങ്ങനെ ബോബി മോൻ്റെ ഫൈനൽ എക്സാം ഇങ്ങെത്തി,
റോയിക്കിപ്പോൾ മേരിയെ കണ്ണിൽ കാണാൻ പോലും കിട്ടുന്നില്ലാ,
സർവ്വ സമയവും മേരി ബോബി മോൻ്റെ അടുത്തു തന്നെ,
അവൻ്റെ സംശയങ്ങൾ തീർത്തു കൊടുക്കലും, പിന്നെ ഉറക്കം വരാതെ ഫ്ലാസ്ക്കിൽ ചുക്കു കാപ്പി ഇട്ടു കൊടുക്കലുമായി മേരി ബോബിയുടെ അടുത്തു തന്നെയായിരുന്നു.
💬 Comments
View all comments