Chapter Title : പേരക്കാ ചുവപ്പുള്ള മേരി [Arun]
അത്രയ്ക്ക് അഭിനയമായിരുന്നു മേരിയും റോയിയും.
മമ്മിയുടെ സ്ട്രിക്റ്റ് ശിക്ഷണത്തിൽ ബോബി മോൻ ഒരു പഠിപ്പിസ്റ്റായി മാറിക്കഴിഞ്ഞിരുന്നു,
അന്നും ഇന്നും ക്ലാസിൽ മാത്രമല്ലാ, സ്കൂളിലും ഒന്നാമനായിരുന്നു ബോബി, അതിൻ്റെ ഫുൾ ക്രഡിറ്റ് മേരിയ്ക്കു തന്നെയായിരുന്നു.
മകൻ്റെ പഠിത്ത കാര്യത്തിൽ കർക്കശക്കാരി ആണങ്കിലും, ബാക്കി കാര്യങ്ങളിലൊക്കെ ബോബിയുടെ ഏറ്റും വലിയ സുഹൃത്തായിരുന്നു അവൻ്റെ മമ്മി.
സ്കൂളിലെ മുഴുവൻ കാര്യങ്ങളും അന്നോടന്നു തന്നെ ബോബി മമ്മിയോട് പറയുമായിരുന്നു,
ബോബിയുടെ ക്ലാസിലെ ഓരോ കുട്ടിയേയും നേരിൽ കാണാതെ തന്നെ മേരിയ്ക്ക് സുപരിചിതമായിരുന്നു.
പ്ലസ്ടുവിന് സെയിം സ്കൂളിൽ തന്നെ അഡ്മിഷനെടുത്ത ബോബി മോന് തൻ്റെ പഴയ കുറച്ചു കൂട്ടുകാരെയൊക്കെ നഷ്ടപ്പെട്ടിരുന്നു,
എന്നാൽ പുതുതായി കുറേ കുട്ടികളും ആ സ്കൂളിൽ ചേർന്നിരുന്നു.
അവരുടെ വിവരങ്ങളൊക്കെയും ബോബി മോൻ അക്ഷരം തെറ്റാതെ മമ്മിയോട് പറയുകയും ചെയ്തു,
അതിലൊരു തലതെറിച്ച കുട്ടിയുടെ കാര്യവും ബോബി മോൻ മമ്മിയോട് പറഞ്ഞിരുന്നു.
അവൻ്റെ പേരിൽ തന്നെ ഒരു വ്യത്യസ്ഥത ഉണ്ടായിരുന്നു.
ലിയാൻ ഫെർണാണ്ടസ് എന്നാണ് അവൻ്റെ മുഴുവൻ പേര്
സ്കൂളിൽ അവനെ എല്ലാരും ലിയാൻ എന്നാ വിളിച്ചിരുന്നത്.
അമേരിക്കക്കാരായ അച്ഛൻ്റേയും അമ്മയുടേയും ഏക മകൻ,
പണത്തിൻ്റെ അഹങ്കാരത്തിലാ അവൻ്റെ നടപ്പും ഭാവവുമൊക്കെ,
ഇപ്പോ പ്ലസ്ടു പഠനത്തിനായി നാട്ടിലെ ഗ്രാൻഫാദറിൻ്റെ വീട്ടിൽ നിർത്തിയിരിക്കുകയാണ്,
സ്കൂളിലെ എല്ലാ കുട്ടികളേയും വെറുപ്പിക്കുന്ന സ്വഭാവമായിരുന്നു അവൻ്റേത്.
ആരങ്കിലും ഒന്നു പറഞ്ഞ് രണ്ടാമത്തിന് അവൻ അവരെ അടിക്കുന്ന ഒരു ക്രിമിനൽ മൈൻ്റും അവനുണ്ടായിരുന്നു,
അതു കൊണ്ടൊക്കെ തന്നെ മേരി മോനോട് പറഞ്ഞിട്ടുണ്ട്. അവനുമായൊന്നും കൂട്ടു വേണ്ടാ എന്ന്.
ബോബി മോൻ ആരോടൊക്കെ കൂട്ടുകൂടണം, കൂടണ്ട എന്നൊക്കെ മമ്മിയാ തീരുമാനിക്കുന്നത്.
💬 Comments
View all comments