പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

📝 Ongoing

👁 64100 views ❤ 138 likes 💬 9 comments

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12
Perillatha Swapnangalil Layichu 2.12 | Author : Malini Krishnan
[  Previous Part  ] [ www.kkstories.com ]

രജിസ്റ്റർ മാര്യേജ് കഴിഞ്ഞതും അവർ തിരിച്ചു വീട്ടിലേക്ക് പോവാനായി ഒരുങ്ങി. തിരിച്ച് അങ്ങോട്ടേക്ക് പോവാൻ ആഷികക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല, അവൾ വീട്ടിൽ ഇല്ലാത്ത വിവരം ഇപ്പൊ വീട്ടിൽ ഉള്ളവർ അറിഞ്ഞ് കാണും.

കുറച്ച് നാളായി മിണ്ടാതെ ആയ അവളുടെ വീട്ടുകാർ ഇന്ന് അവളെ ചീത്ത പറയാൻ ആയിട്ട് ആണെകിലും അവളോടും മിണ്ടും. ഹൃതിക്കിനും അവളെ അങ്ങോട്ടേക് അയക്കാതെ നേരെ വീട്ടിലേക്ക് കൊണ്ടുപോവണം എന്നുണ്ടെകിലും, അവൾ അവളുടെ വീട്ടുകാരെ എങ്ങനെയെങ്കിലും പറഞ്ഞ് മനസ്സിലാക്കും എന്ന ഒരു ശതമാനം സാധ്യത മുന്നിൽ കണ്ട് അവൻ സ്വയം തടഞ്ഞു.

അവളെ വീട്ടിലേക്ക് ആകാൻ പോലും അവൻ പോയില്ല, വരണ്ട എന്ന് ആഷിക പറഞ്ഞു. തന്റെ മൂന്ന് കൂട്ടുകാരികൾക്കൊപ്പം ആയിരുന്നു അവൾ വീട്ടിലേക്ക് പോയത്. വീട്ടിലേക്ക് കേറാൻ നിന്നതും റാഷിക വാതിലിന് മുന്നിൽ കൈവെച്ച് അവളെ ഉള്ളിലേക്ക് കേറാതെ തടഞ്ഞു.

"എവിടെ പോയതായിരുന്നു എടി..." റാഷിക ചോദിച്ചു.

"ഞാൻ എന്റെ സൗകര്യത്തിന് എവിടെ വെന്നെലും പോവും, ഇതൊക്കെ ചോദിക്കാൻ നീ ആറാടി" ആഷിക കടുപ്പിച്ച് തന്നെ അവളോട് ചോദിച്ചു. പേടിച്ച് നില്കും എന്നും അതുകൊണ്ട് തന്നെ മറുപടി ഒന്നും തരില്ല എന്ന് വിചാരിച്ച റാഷികക്ക് തെറ്റി, ഇപ്പൊ അവൾക്ക് ആയിരുന്നു എന്ത് പറയണം എന്ന് അറിയാതത്.

📚 Chapters

1 published

Related Stories

💬 Comments

View all comments