Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]
പറഞ്ഞു. ഞങ്ങളും വരാം എന്ന് തിരിച്ച് പറഞ്ഞു. ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് മെല്ലെ യാത്രയായി. വെറും കുറച്ച് സ്ഥലങ്ങളും പരിപാടികളും കാണാൻ വന്ന ഞങ്ങൾക്ക് അതിന്റെ അപ്പുറത്തേക്ക് പല അനുഭവങ്ങൾ കിട്ടി...
ഇനി പോവാൻ ഉള്ളത് നാഗാലാൻഡ് ഹോൺബിൽ ഫെസ്റ്റിവൽ കാണാൻ ആയിരുന്നു. ഇപ്പൊ നിന്ന സ്ഥലത്ത് നിന്നും അതികം ദൂരം ഒന്നും ഇല്ലായിരുന്നു. അവിടെ എത്തിയതും ഞങ്ങൾ ആദ്യം കണ്ടത്ത് അവരുടെ ഒരു പരേഡ് ആയിരുന്നു. വിവിധ തരം വസ്ത്രങ്ങൾ, ഭാഷക്കൾ, സംസകാരങ്ങൾ...
"ഇന്ന് ആകെ ഒരു മോട്ടിവേഷൻ അതുകൊണ്ട് ഞാൻ ചില കാര്യങ്ങൾ തീരുമാനിച്ചു" സാം പറഞ്ഞു. ലോഹിത് അവനെ കുറച്ച് നേരം നോക്കി നിന്നു.
"ഇനി ഞങ്ങൾ എന്താ ഏതാ എന്നൊക്കെ ചോദിക്കണമായിരിക്കും. അങ്ങോട്ട് പറയടാ..." ലോഹിത് പറഞ്ഞു.
"ഇനി വെറുതെ കോളേജിൽ പോയി ജൂനിയർസിന് വായും നോക്കി സെറ്റ് ആകാൻ ഒന്നും സമയം ഇല്ല"
"എടാ... നല്ല തീരുമാനം. നമ്മൾ കുറച്ചും കൂടി പഠിത്തത്തിലും നമ്മളുടെ പാഷനിലും ഒക്കെ ഫോക്കസ് ചെയ്ത് നമ്മളുടെ കരീർ ഒക്കെ സെറ്റ് ആകുന്നു" എന്നും പറഞ്ഞ് ലോഹിത് കൈ മുന്നിലോട്ട് നീട്ടി.
"അതല്ലടാ. ഇവിടെ തന്നെ ഉണ്ടടാ ഒടുക്കത്തെ കളക്ഷൻ. ഒരു നാഗാലാൻഡ് കുട്ടിയെ കൊണ്ട് നാട്ടിലേക്ക് അങ്ങോട്ട് വിട്ടാലോ എന്ന ഞാൻ ആലോചിക്കുന്നേ..." സാം പറഞ്ഞ് തീരും മുന്നേ ലോഹിത് അവിടെ നിന്ന് വേറെ വല്ല പരിപാടിയും ഉണ്ടോ എന്ന് നോക്കി നടന്ന് പോയി.
"ഇവന് ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലടാ. നിനക്കു പക്ഷെ ഈ വക്കാ കാര്യങ്ങൾ ഒക്കെ പറഞ്ഞ പിടി കിട്ടും...
💬 Comments
View all comments