0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]

Author : Malini Krishnan Read All Parts 374

അവൾ അവിടെ നിന്നും പോയി. അവൻ പിന്നെയും മുന്നിലോട്ട് നടന്നു.

"ആരെ ഹൃതിക് ഭായ് ക്യാ ഹുആ, കോയി പ്രോബ്ലം ഹേ ക്യാ..." അവനോട് ആരോ ചോദിച്ചു. ഏതാടാ നീ ഒക്കെ, ഇതുവരെ ഇവനോട് ഒന്നും ഞാൻ മിണ്ടിട്ട് ഇല്ലാലോ. എല്ലാവരും ഇപ്പൊ എന്തിനാ എന്നോട് ഓരോന്ന് ചോദിക്കുന്നെ... എന്നും ചിന്തിച്ച് ഹൃതിക് അവിടെ നിന്നു. ഒന്നും ഇല്ല എന്ന് പറഞ്ഞ് മറ്റവനെ നോക്കി ചിരിച്ച ശേഷം ഹൃതിക് പോയി.

അധികം വൈകാതെ തന്നെ അവരുടെ പഠന കാലത്തെ അവസാന പരീക്ഷയും വന്ന എത്തി, ദിവസങ്ങൾ ആഴ്ചകൾ ആയതും, ആഴ്ചകൾ മാസങ്ങളും, മാസങ്ങൾ വർഷങ്ങൾ ആയതും അറിഞ്ഞില്ല, രണ്ട് വര്ഷം അങ്ങനെ കഴിഞ്ഞു. കോളേജിലെ ഒട്ടുമിക്ക എല്ലാ പിള്ളേർക്കും ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടിയിരുന്നു. സമീറിന് കോളേജ് അവസാനിക്കുന്നതിനെ കാലും വിഷമം അവന്ടെ കൂട്ടുകാർ തമ്മിൽ ഉള്ള പ്രേശ്നങ്ങൾ തീരാത്തത് ആയിരുന്നു. അതിനെ കാലും സങ്കടം, ആരെയെങ്കിലും കൈ പിടിച്ച് ഇവിടെ നിന്നും ഇറങ്ങാം എന്നുള്ള സ്വപ്‍നവും നടക്കാത്തതിലും ആയിരുന്നു. കോളേജിൽ ചേർന്നതും രണ്ട് കൊല്ലം പോയതും ആരും അറിഞ്ഞില്ല, കോളേജിലെ ഓർമകളും, ഇവർ നടത്തിയ യാത്രയും എല്ലാമായി പടി ഇറങ്ങാൻ സമയമായി.

അവിടെ വന്ന ഒട്ടുമിക്ക എല്ലാ കമ്പനികളിടേയും ജോയ്‌നിങ് ഡേറ്റ് കോളേജ് കഴിഞ്ഞ് ഒന്ന് രണ്ട് മാസം കഴിഞ്ഞായിരുന്നു. പക്ഷെ സമീറിന് വന്ന കമ്പനി ജോയിൻ ചെയ്യാൻ പറഞ്ഞത് കോളേജ് കഴിഞ്ഞ് മൂന്ന് ദിവസം കഴിയുമ്പോഴ് ആയിരുന്നു. നേരെ വീട്ടിലേക്ക് പോവുന്നതിന് പകരം അവൻ കമ്പനിയിൽ ജോയിൻ ചെയ്യാനും താമസം ശെരിയാകാനും വേണ്ടി പുണെ'യിലേക്ക് പോവുക

💬 Comments

View all comments