പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

📝 Ongoing

👁 54095 views ❤ 282 likes 💬 7 comments

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8
Perillatha Swapnangalil Layichu 2.8 | Author : Malini Krishnan
[  Previous Part  ] [ www.kkstories.com ]

സ്നേഹ സ്വപ്നം

ജോലിയിൽ നിന്നും ചെറുതായി മാറി നിന്നതും കുറച്ച് അതികം പണികൾ ഇപ്പൊ സമീറിന്റെ തലക്ക് മീതെ വന്ന് തുടങ്ങി. ഓഫീസ് വർക്കുകളെ കാലും കൂടുതൽ ഐറ്റംസിന്റെ ഷിപ്പിംഗും, അത് വെയർഹൗസിൽ പോയി കണക്ക് എടുക്കാൻ ഉള്ളതും ഒരുപാട് ബാക്കി ആയി നിന്നു. ഷിപ്പിംഗുമായി ബന്ധപ്പെട്ട എല്ലാ ഡീറ്റൈൽസും അബ്ദുല്ലാഹ് അങ്കലിനെ കാണിക്കണം, അലൈലയുടെ ബാപ്പ. 10-12 മണിക്കൂറോളം കഷ്ടപ്പെട്ട് എല്ലാം ശെരിയാക്കി എടുത്ത സമീർ ഒരു ഫൈലും കൈയിൽ പിടിച്ച് അവന്റെ കാറിലേക്ക് കേറി നേരെ അയാളുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു. ഗേറ്റ് എല്ലാം തുറന്ന് കിടക്കുന്നത് കൊണ്ട് അവൻ വണ്ടി നേരെ ഉള്ളിലേക്ക് എടുത്തു. മഴ ചെറുതായി ചാറിക്കൊണ്ടേ ഇരുന്നു, വണ്ടിയിൽ നിന്നും ഇറങ്ങിയ അവൻ ഫയൽ എടുത്ത് തലയിൽ വെച്ചു, ചെളിയിൽ ചവിട്ടാതെ ഇരിക്കാൻ ചാടി ചാടി അവൻ ഉമ്മറത്തേക്ക് പോയി. വണ്ടി വന്ന ഒച്ച കേട്ടിട്ട് അബ്ദുല്ലാഹ് പുറത്തേക്ക് വന്ന് നിൽക്കുന്നുണ്ടായിരുന്നു.

"ആ അങ്കിൾ, ഞാൻ ഇത് തരാൻ വേണ്ടി" എന്നും പറഞ്ഞ് സമീർ അയാൾക്ക് നേരെ ഫയൽ നീട്ടി.

"അതൊക്കെ വാങ്ങാം നീ അകത്തോട്ടേക്ക് കേറി ഇരിക്ക്" അയാൾ അവനെ ഉള്ളിലേക്ക് വിളിച്ചു. അവൻ ഉള്ളിൽ കേറി ആ സോഫയിൽ ഇരുന്നു. സമീർ അപ്പൊ തന്നെ ഫയൽ തുറന്ന് അയാൾക്ക് എല്ലാം വിശദമായി പറഞ

📚 Chapters

1 published

Related Stories

💬 Comments

View all comments